ദേവിപ്രസാദ് എസ്ബിടിയില്‍ ജനറല്‍ മാനേജര്‍
Friday, December 19, 2014 11:04 PM IST
തിരുവനന്തപുരം: സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തിരുവനന്തപുരം ശൃംഖലാ ചുമതല യുള്ള ജനറ ല്‍ മാനേജരായി എം. ദേവി പ്രസാദ് സ്ഥാനമേറ്റു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തിന് ബാങ്കിന്റെ വിവിധ മേഖലകളിലായി 34 വര്‍ഷത്തെ സേവന പാരമ്പര്യമുണ്ട്.

കേരളത്തിലെ ശാഖകളിലും വിദേശനാണ്യ വിനിമയ വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ബാങ്കിന്റെ മുംബൈ മുഖ്യശാഖ, തൃശൂര്‍, ബംഗലൂരു മേഖലകള്‍ എന്നിവിടങ്ങളില്‍ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ എസ്ബിടിയിലേക്ക് മടങ്ങിവരുന്നതിന് മുമ്പ് സ്റേറ്റ് ബാങ്ക് ബിക്കാനീര്‍ ആന്‍ഡ് ജയ്പ്പൂരില്‍ റിസ്ക് മാനേജ്മെന്റ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.