ഗോപകുമാര്‍ ഭാര്‍ഗവനു ഗ്ളോബല്‍ മാര്‍ക്കറ്റിംഗ് ലീഡര്‍ അവാര്‍ഡ്
Thursday, December 18, 2014 11:26 PM IST
കൊച്ചി: ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ പുലര്‍ത്തിയ മികവിനും നൂതനാശയങ്ങള്‍ക്കും മാതൃകാരപരമായ നേതൃത്വം നല്‍കിയതിന് യുഎഇ എക്സ്ചേഞ്ച് ഗ്ളോബല്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗവന് വേള്‍ഡ് മാര്‍ക്കറ്റിംഗ് കോണ്‍ഗ്രസിന്റെ പുരസ്കാരം ലഭിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി. വിവിധ രാജ്യങ്ങളില്‍ നിന്നായി നൂറു മാര്‍ക്കറ്റിംഗ് ലീഡര്‍മാരെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്നു യുഎഇ എക്സ്ചേഞ്ച് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.