ബിഎസ്എന്‍എല്‍ കണക്ഷനുകളുടെ താരിഫ് നിരക്കുകള്‍ പുതുക്കി
ബിഎസ്എന്‍എല്‍ കണക്ഷനുകളുടെ താരിഫ് നിരക്കുകള്‍ പുതുക്കി
Saturday, November 29, 2014 11:32 PM IST
കണ്ണൂര്‍: ബിഎസ്എന്‍എലിന്റെ ലാന്‍ഡ് ലൈന്‍ വഴി നല്കുന്ന ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ പ്ളാനുകളുടെ താരിഫ് നിരക്കുകള്‍ ഡിസംബര്‍ ഒന്നു മുതല്‍ പുതുക്കി നിശ്ചയിച്ചു. ഇതുപ്രകാരം ജനറല്‍ പ്ളാനില്‍ 2 എംബിപിഎസ് വരെ സ്പീഡ് ലഭിക്കുന്ന 275 രൂപയുടെ പ്ളാനിന് 375 രൂപ പ്രതിമാസ ചാര്‍ജ് ഈടാക്കുമ്പോള്‍ സൌജന്യ ഉപയോഗം ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ജിബിക്ക് പകരം 1.5 ജിബി ലഭിക്കും.


റൂറല്‍ ഏരിയകളില്‍ മാത്രം നല്കുന്ന 250 രൂപയുടെയും 550 രൂപയുടെയും പ്ളാനുകളുടെ പുതുക്കിയ നിരക്ക് യഥാക്രമം 350 രൂപയും 650 രൂപയുമാണ്. കൂടാതെ ജനറല്‍ വിഭാഗത്തില്‍ എല്ലാ പ്രദേശങ്ങളിലും ലഭിക്കുന്ന 299, 800, 900, 1425 രൂപയുടെ യഥാക്രമം 345, 845, 945, 1495 രൂപയുമാണ് പുതുക്കിയ നിരക്കുകള്‍. നിലവിലുള്ള മറ്റു പ്ളാനുകളുടെ താരിഫ് നിരക്കുകള്‍ക്ക് മാറ്റമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.