മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഐഎസ്എല്‍ പ്രവചന മത്സരം
Thursday, November 27, 2014 11:23 PM IST
കൊച്ചി: കേരള ബ്ളാസ്റേഴ്സ് എഫ്സി ഫുട്ബോള്‍ ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സറായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ വിജയികളെ പ്രവചിക്കുന്നതിനുള്ള ദേശീയതല മത്സരം പ്രഖ്യാപിച്ചു. സെമിഫൈനലിലും ഫൈനലിലും പ്രവേശിക്കുന്ന ടീമുകളെയും ഫൈനലിലെ വിജയിയെയും പ്രവചിക്കാനാണ് മത്സരം.

വിജയികളെ കൃത്യമായി പ്രവചിക്കുന്ന ആദ്യത്തെ മൂന്നുപേര്‍ക്ക് യഥാക്രമം ഒരു ലക്ഷം, 50,000, 25,000 രൂപയാണ് സമ്മാനം. 500 പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉപഭോക്താക്കള്‍ അടക്കം ആര്‍ക്കും ഡിസംബര്‍ പത്തിനകം മത്സരത്തില്‍ പങ്കെടുക്കാം. തൊട്ടടുത്തുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ് ശാഖയിലെത്തി മൂന്ന് ചോദ്യങ്ങളടങ്ങിയ കൂപ്പണ്‍ പൂരിപ്പിച്ചു നല്‍കി മത്സരത്തില്‍ പങ്കെടുക്കാം.


വിവിധ കേന്ദ്രങ്ങളില്‍ പൂരിപ്പിച്ചു നല്‍കിയ കൂപ്പണുകള്‍ ഒരുമിച്ച് നറുക്കെടുത്ത് വിജയികളെ ഐഎസ്എല്‍ ഫൈനല്‍ നടക്കുന്ന ഡിസംബര്‍ 20നുശേഷം പ്രഖ്യാപിക്കും.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ജന്മവാസന, തന്ത്രം, ആത്മാര്‍ഥത എന്നിവ പരീക്ഷിച്ച് വിജയികളെ പ്രവചിക്കുന്നതിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാവുന്ന താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.