ഡല്‍ഹി മെട്രോ: പത്തുവര്‍ഷത്തെ നഷ്ടം 90 കോടി രൂപ
ഡല്‍ഹി മെട്രോ: പത്തുവര്‍ഷത്തെ നഷ്ടം 90 കോടി രൂപ
Thursday, November 27, 2014 11:22 PM IST
ന്യൂഡല്‍ഹി: 2004-05 മുതല്‍ 2013-14 വരെയുള്ള പത്തുവര്‍ഷക്കാലയളവില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മൊത്തം 9,905.62 കോടി രൂപയുടെ വരുമാനം നേടിയപ്പോള്‍ ഈ കാലയളവില്‍ ആകെ 90 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. നഗരവികസന മന്ത്രാലയം സഹമന്ത്രി ബാബുല്‍ സുപ്രിയോയാണ് ഇക്കാര്യം ലോകസഭയെ അറിയിച്ചത്.

എന്നാല്‍ യാത്രാക്കൂലിയിനത്തിലും വാടകയിനത്തിലും മറ്റു മാര്‍ഗങ്ങളിലൂടെയുമുള്ള മൊത്തം വരുമാനം ഡിഎംആര്‍സിയുടെ ബജറ്റ് ലക്ഷ്യമായ 9,616.21 കോടിയെ മറികടന്നതായും അദ്ദേഹം പറഞ്ഞു.


നികുതിക്കു മുന്‍പുള്ള ഡിഎംആര്‍സിയുടെ ലാഭത്തില്‍ നിന്നു ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ (ജെഐസിഎ) പലിശ അടവും പത്തുവര്‍ഷക്കാലത്തെ തേയ്മാനവും കണക്കാക്കുമ്പോള്‍ തന്നെ ശേഷിക്കുന്നത് മൈനസ് 90.56 കോടി രൂപയാണെന്നും അതിനോടുകൂടി വെല്‍ത്ത് ടാക്സ് അടക്കമുള്ള മറ്റു നികുതികളും ചേര്‍ക്കുമ്പോള്‍ തുക മൈനസ് 1,129.71 കോടി രൂപയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.