റോയല്‍ എന്‍ഫീല്‍ഡിന്റെ മൂന്നാമത്തെ പ്ളാന്റ് ചെന്നൈയില്‍
Friday, November 21, 2014 11:14 PM IST
മുംബൈ: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നിര്‍മാണ പ്ളാന്റിനായി ചെന്നൈ തെരഞ്ഞെടുത്തു. ഇതിനായി ചെന്നൈക്കു സമീപം വല്ലം വടകലില്‍ 50 ഏക്കര്‍ ഭൂമിയാണ് 57 കോടി രൂപയ്ക്കു സ്വന്തമാക്കിയിരിക്കുന്നത്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള എയ്ഷര്‍ മോട്ടോഴ്സിന്റെ ഭാഗമായ റോയല്‍ എന്‍ഫീല്‍ഡിന് നിലവില്‍ ചെന്നൈക്കു സമീപം ഒറഗഡത്ത് ഒരു നിര്‍മാണ പ്ളാന്റുണ്ട്. ഇപ്പോള്‍ കമ്പനിയുടെ പ്രതിവര്‍ഷ ഉത്പാദനശേഷി നാലു ലക്ഷം യൂണിറ്റാണ്. വരുംവര്‍ഷങ്ങളില്‍ ഉത്പാദനം ആറു ലക്ഷം യൂണിറ്റാക്കുകയാണു കമ്പനിയുടെ ലക്ഷ്യമെന്ന് എയ്ഷര്‍ മോട്ടോഴ്സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ സിദ്ധാര്‍ഥ ലാല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.