ആര്‍ബിഐ നിരക്കുകള്‍ കുറച്ചേക്കുമെന്ന് എസ്ബിഐ മേധാവി
Friday, November 21, 2014 11:14 PM IST
മുംബൈ: ആര്‍ബിഐ പലിശനിരക്കുകളില്‍ ഇളവു വരുത്തുമെന്ന് സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.മുംബൈ: ആര്‍ബിഐ പലിശനിരക്കുകളില്‍ ഇളവു വരുത്തുമെന്ന് സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നയപ്രഖ്യാപനത്തില്‍ ആര്‍ബിഐ ഒരു പക്ഷേ നിരക്കുകളില്‍ ഇളവു വരുത്തിയേക്കില്ലെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ തീര്‍ച്ചയായും ഇളവു വരുത്തുമെന്നും നാണ്യപ്പെരുപ്പത്തില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തില്‍ വിപണി ഇളവ് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.