യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു പണമയക്കാന്‍ മുത്തൂറ്റ് വെബ് പോര്‍ട്ടല്‍
Friday, November 21, 2014 11:13 PM IST
കൊച്ചി: മുത്തൂറ്റ് ഗ്ളോബല്‍ മണി ട്രാന്‍സ്ഫര്‍ ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു കുറഞ്ഞ ചെലവില്‍ ഇന്ത്യയിലേക്കു പണമയക്കാന്‍ സഹായകമായ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. ഓസ്ട്രിയ, ഇറ്റലി, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്ന് ംംം.ൃൌുലല2ശിറശമ.ലൌ എന്ന ഈ പോര്‍ട്ടല്‍ വഴി പണമയക്കാന്‍ സൌകര്യമേര്‍പ്പെടുത്തിക്കഴിഞ്ഞതായി കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

വിയന്നയിലെ ഫൈന്‍ ആര്‍ട്സ് ഇന്ത്യയില്‍ കേരള ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് ഗ്ളോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ.ആര്‍. ബിജിമോന്‍ വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുത്തൂറ്റ് ഗ്ളോബല്‍ മണി ട്രാന്‍സ്ഫര്‍ ലിമിറ്റഡിന്റെ ബ്രിട്ടനിലെ ഓപ്പറേഷന്‍സ് സിഇഒ ബോബി വര്‍ഗീസ് ഉള്‍പ്പെടെയുള്ള സീനിയര്‍ ഓഫീസര്‍മാര്‍ സന്നിഹിതരായിരുന്നു.

മുത്തൂറ്റ് ഗ്രൂപ്പിലെ രാജ്യാന്തര വിഭാഗമായ മുത്തൂറ്റ് ഗ്ളോബലിനു കീഴിലാണ് മുത്തൂറ്റ് ഗ്ളോബല്‍ മണി ട്രാന്‍സ്ഫര്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനം. പോര്‍ട്ടല്‍ വഴി അയക്കുന്ന 50,000 രൂപ വരെയുള്ള തുക ഇന്ത്യയിലുടനീളമുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ 4,500 ശാഖകളില്‍ ഏതില്‍ നിന്നുവേണമെങ്കിലും അപ്പോള്‍ത്തന്നെ കൈപ്പറ്റാവുന്നതാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബാങ്കുകളുടെ 85,000 ശാഖകളിലേക്കു പണം ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയും.


ജര്‍മ്മനി 08006648496, ഇറ്റലി 0694801266, ഓസ്ട്രിയ 019284014 എന്നീ കോണ്‍ടാക്റ്റ് നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കും. ബ്രിട്ടനില്‍ ഏഴു വര്‍ഷമായി മുത്തൂറ്റ് ഗ്ളോബല്‍ മണി ട്രാന്‍സ്ഫര്‍ സര്‍വീസസ് പ്രവര്‍ത്തിച്ചുവരുന്നുണ്െടന്ന് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചു. മുത്തൂറ്റ് ഗ്ളോബല്‍ മണി ട്രാന്‍സ്ഫര്‍ സര്‍വീസസിന്റെ ഈ ഓഫീസുകളിലൂടെ പ്രതിമാസം ഇന്ത്യയിലേക്കു നടന്നുവരുന്ന റെമിറ്റന്‍സിന്റെ എണ്ണം 5,000 കവിയുന്നുണ്ട്. പ്രവാസി ഇടപാടുകാരില്‍നിന്നുള്ള ഈ താത്പര്യം മുന്‍നിര്‍ത്തിയാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.