ബില്‍ഡ് മന്ത്ര- എന്തും ഏതും ആസൂത്രണം ചെയ്യാം
Thursday, October 30, 2014 10:30 PM IST
ചെന്നൈ: ബിസിനസുകാര്‍ക്കും സാധാരണക്കാര്‍ക്കും എന്തും ഏതും ആസൂത്രണം ചെയ്യുന്നതിനും നിര്‍മാണ സഹായത്തിനും ആശയ പരിഷ്കരണത്തിനും വഴികാട്ടുന്ന വെര്‍ച്വല്‍ മാര്‍ക്കറ്റ് ഇടം ബില്‍ഡ് മന്ത്ര നിലവില്‍ വന്നു.

താത്പര്യമുള്ളവര്‍ക്ക് ംംം.യൌശഹറാമിൃമ.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ഇതിനുള്ള വിവരങ്ങള്‍ ലഭിക്കുമെന്നു പ്രമോട്ടറായ കോണ ഗ്രൂപ്പ് കമ്പനീസിന്റെ സി ഇഒയും സ്ഥാപകനുമായ ഇഎംസി പളനിയപ്പന്‍ പറഞ്ഞു. വില്‍പനക്കാര്‍ക്കും വാങ്ങലുകാര്‍ക്കും ഇവിടെ ഇടമുണ്ട്. ഇന്ത്യയില്‍ വളര്‍ച്ച പ്രാപിക്കുന്ന ഇ കൊമേഴ്സ് വ്യവസായത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ഡ് മന്ത്രയ്ക്കു രൂപം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.