ഐഡിബിഐ ബാങ്കിന്റെ അധിക പ്രഥമ ശ്രേണി ബോണ്ടുകള്‍ വിറ്റുതീര്‍ന്നു
ഐഡിബിഐ ബാങ്കിന്റെ അധിക പ്രഥമ ശ്രേണി ബോണ്ടുകള്‍ വിറ്റുതീര്‍ന്നു
Thursday, October 23, 2014 12:31 AM IST
കൊച്ചി: ഐഡിബിഐ ബാങ്കിന്റെ ബേസല്‍ 3 മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്ന ആദ്യ അഡീഷണല്‍ ടിയര്‍ 1 ബോണ്ടുകള്‍ കാലാവധിക്കു മുന്‍പു തന്നെ പൂര്‍ണമായി സബ്സ്ക്രൈബ് ചെയ്തതായി ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എസ്. രാഘവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

1,500 കോടി രൂപയുടെ സബ്സ്ക്രിപ്ഷനും 1,000 കോടി രൂപയുടെ അധിക സബ്സ്ക്രിപ്ഷനും അടക്കം ആകെ 2,500 കോടി രൂപയുടെ ബോണ്ടുകള്‍ക്കാണ് അപേക്ഷ ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് റിസര്‍വ് ബാങ്ക് ബേസല്‍ 3 മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയ ശേഷം ഒരു ബാങ്ക് ആദ്യമായി പുറത്തിറക്കിയ അഡീഷണല്‍ ടിയര്‍ 1 ബോണ്ടാണ് സെപ്റ്റംബര്‍ 29ന് ഐഡിബിഐ പുറത്തിറക്കിയ ഇത്. വാര്‍ഷികാടിസ്ഥാനത്തില്‍ 10.75 ശതമാനം കൂപ്പണ്‍ റേറ്റുള്ള ഈ ബോണ്ടിന് പത്തു വര്‍ഷത്തിനു ശേഷം കോള്‍ ഓപ്ഷനും ഉണ്ട്.


ബാങ്കിംഗ് രംഗത്ത് ഇത്തരത്തിലുള്ള പല പുതിയ നീക്കങ്ങള്‍ക്കും തുടക്കം കുറിച്ച ബാങ്കാണ് ഐഡിബിഐ എന്നും മറ്റു ബാങ്കുകള്‍ക്ക് ആഭ്യന്തര വിപണിയില്‍ ടിയര്‍ 1 ബോണ്ടുകള്‍ പുറത്തിറക്കാന്‍ ഇതു പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.