ബിഎസ്എന്‍എല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഏറ്റവും ചെലവു കുറഞ്ഞതെന്ന്
ബിഎസ്എന്‍എല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഏറ്റവും ചെലവു കുറഞ്ഞതെന്ന്
Tuesday, October 21, 2014 10:30 PM IST
തിരുവനന്തപുരം: ദേശീയതലത്തിലെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാവായ ബിഎസ്എന്‍എല്ലിന്റെ ഇന്റര്‍നെറ്റ് സേവനമാണു ചെലവു കുറഞ്ഞതെന്ന് ബിഎസ്എന്‍എല്‍ ബോര്‍ഡ് ഡയറക്ടര്‍ (സിഎം) അനുപം ശ്രീവാസ്തവ അവകാശപ്പെട്ടു. ഡാറ്റാ പ്ളാനിലുള്ള പോസ്റ് പെയ്ഡ് വരിക്കാര്‍ക്ക് 10 കെബി ഒരു പൈസ നിരക്കിലും പ്രീപെയ്ഡ് വരിക്കാര്‍ക്ക് 10 കെബി രണ്ടു പൈസ നിരക്കിലുമാണ് നല്‍കുന്നത്. ഇതു മറ്റേതു സേവനദാതാക്കളുടെ നിരക്കിനേക്കാളും കുറവാണ്. കൂടാതെ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 139 രൂപയ്ക്ക് ഒരു ജിബി ഇപ്പോള്‍തന്നെ ലഭിക്കുന്നുണ്ട്. ഈ പ്ളാനില്‍ സൌജന്യ പരിധി കഴിഞ്ഞാലുള്ള നിരക്കും ഏറ്റവും കുറവാണ്.

മറ്റു കമ്പനികള്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്ക് ഇരട്ടിയാക്കിയിട്ടും ബിഎസ്എന്‍എല്‍ നിരക്കുകള്‍ കൂട്ടിയിട്ടില്ല. മാത്രമല്ല വിശ്വസനീയമായ ഇന്റര്‍നെറ്റ് സേവനം ഇന്ത്യ മുഴുവന്‍ റോമിംഗ് ചാര്‍ജില്ലാതെ ഉപയോഗിക്കുവാനും സാധിക്കുന്നു. സുതാര്യമായ ബില്ലിംഗാണു മറ്റൊരു പ്രത്യേകത.


ഒരു വര്‍ഷ കാലാവധിയില്‍ 1251 രൂപയ്ക്ക് 750 എംബി പ്രതിമാസ സൌജന്യത്തോടു കൂടിയതും 3299 രൂപയ്ക്ക് 2.5 ജിബി പ്രതിമാസ സൌജന്യത്തോടുകൂടിയതുമായ പ്ളാനുകള്‍ നിലവിലുണ്ട്. പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി 30 ദിവസത്തേക്ക് 176 രൂപ നിരക്കില്‍ ഒരു ജിബിയും 251 രൂപാ നിരക്കില്‍ രണ്ടു ജിബിയും ഉള്ള പ്രത്യേക താരിഫ് വൌച്ചറുകളും ഉണ്ട്. പോസ്റ് പെയ്ഡ് വിഭാഗത്തില്‍ 140 രൂപയ്ക്ക് ഒരു ജിബിയും 225 രൂപയ്ക്ക് രണ്ടു ജിബിയും പ്രതിമാസമുള്ള പ്ളാനുകള്‍ ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിരുചിയും കണക്കിലെടുത്താണ് ഈ പ്ളാനുകളും വൌച്ചറുകളും കൊണ്ടുവന്നിരിക്കുന്നതെന്ന് ശ്രീവാസ്തവ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.യിഹ.രീ.ശി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.