ജോയ്ആലുക്കാസ് തിങ്ക് പിങ്ക് ആരോഗ്യപദ്ധതി ഈ മാസം
ജോയ്ആലുക്കാസ് തിങ്ക് പിങ്ക് ആരോഗ്യപദ്ധതി ഈ മാസം
Wednesday, October 1, 2014 12:13 AM IST
കൊച്ചി: സ്തനാര്‍ബുദത്തെപ്പറ്റി ബോധവത്കരിക്കുന്ന ജോയ്ആലുക്കാസ് തിങ്ക് പിങ്ക് പദ്ധതിയിലൂടെ സ്വയം കണ്െടത്തി ജീവന്‍ രക്ഷിക്കാം എന്ന സന്ദേശം പ്രചരിപ്പിക്കാനായി ഈ മാസം വിവിധ ആരോഗ്യപദ്ധതികള്‍ നടപ്പാക്കുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ സോണിയ ജോണ്‍ പോള്‍ പറഞ്ഞു. ഈ മാരകരോഗത്തെപറ്റി സ്ത്രീകള്‍ക്ക് അവബോധവും അറിവും നല്കി സ്വയം സംരക്ഷിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന പദ്ധതിയാണിത്.


ആഗോളവ്യാപകമായി സ്ത്രീകള്‍ക്ക് അര്‍ബുദരോഗത്തെപറ്റി അവബോധം നല്കുന്ന മാസമാണിത്. ഈ ആഗോള ശ്രമത്തിന്റെ ഭാഗമായാണ് 2011ല്‍ ജോയ്ആലുക്കാസ് ഗ്രൂപ്പ് തിങ്ക് പിങ്ക് പദ്ധതി തങ്ങളുടെ കോര്‍പറേറ്റ് സേവനപ്രവര്‍ത്തനങ്ങളില്‍ പ്രധാന ദൌത്യമാക്കി മാറ്റിയത്. ഇതിന്റെ ഭാഗമായി റേഡിയോ പ്രോഗ്രാമുകളും റോഡ്ഷോകളും സംഘടിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.