ഫിലിപ്സിന്റെ പുതിയ എല്‍ഇഡി ശ്രേണി
Tuesday, September 23, 2014 10:18 PM IST
കൊച്ചി: ഫിലിപ്സ് ലൈറ്റിംഗ് ഇന്ത്യ എല്‍ഇഡി ശ്രേണിയില്‍ സ്റെല്ലാര്‍ ബ്രൈറ്റ്, എയ്സ് സേവര്‍ എന്നിവ വിപണിയില്‍ എത്തിച്ചു. ഇന്ത്യയിലെ ലൈറ്റിംഗ് വിപണിയുടെ 45 ശതമാനം പങ്കാളിത്തമാണ് 2017-2018 ഓടെ ഫിലിപ്സിന്റെ ലക്ഷ്യമെന്നു ഫിലിപ്സ് ലൈറ്റിംഗ് ഇന്ത്യ ബിസിനസ് ഹെഡ് സുമിത് ജോഷി പറഞ്ഞു. ആഗോളതലത്തില്‍ ഫിലിപ്സിന്റെ വില്‍പനയുടെ 34 ശതമാനവും എല്‍ഇഡി ഉത്പന്നങ്ങളാണ്.


സെല്ലുലാര്‍ ബ്രൈറ്റ് എല്‍ഇഡി ലാംപ് രണ്ട് ഇനം ലഭ്യമാണ്. 12.5 വാട്സ് ലാംപിന് 1,055 ല്യൂവെന്‍ വരെയാണു ശേഷി; വില 799 രൂപ. 14 വാട്സിന്റെ ല്യൂവെന്‍ ശേഷി 1,400; വില 999 രൂപ.ജോയ് വിഷന്‍ ഡെക്കറേറ്റീവ് നൈറ്റ് ലാംപുകള്‍ രണ്ടുപിന്‍ പ്ളഗിനൊപ്പമാണു ലഭിക്കുക. 0.5 വാട്സില്‍ പ്രവര്‍ത്തിക്കുന്ന ഇവ കാന്‍സി, കോറല്‍ റഷ് നിറങ്ങളില്‍ ലഭിക്കും. വില 150 രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.