നിറ്റ്കോയുടെ റോയല്‍ ട്രഷര്‍ വിപണിയില്‍
Tuesday, September 23, 2014 10:17 PM IST
കൊച്ചി: ചുമര്‍ടൈലുകളുടെ പുത്തന്‍ശേഖരം നിറ്റ്കോ വിപണിയിലെത്തിച്ചു. അഞ്ച് വേരിയന്റുകളില്‍ റോയല്‍ ട്രഷര്‍ ശേഖരം ലഭ്യമാണെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.

പ്രകൃതിദത്ത മാര്‍ബിളിന്റെ പ്രതീതി ലഭ്യമാക്കുന്ന മാര്‍വലസ് മാര്‍ബിള്‍, പൈതൃക ശിലകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സ്റണ്ണിംഗ് സ്റോണ്‍, തുണിത്തരങ്ങളുടെ അനന്തഭാവങ്ങള്‍ അടങ്ങുന്ന ടെംപ്റ്റിംഗ് ടെക്സ്റൈല്‍, തുകലിന്റെ മാസ്മരികത പകരുന്ന ലാവിഷ് ലെതര്‍, സൌന്ദര്യവും യുക്തിയും ഇഴചേരുന്ന ഗോര്‍ജ്യസ് ജ്യോമട്രി എന്നിവ ഉള്‍പ്പെടുന്നതായി പത്രക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.