കേരളത്തിലെ ആദ്യ ഹിറ്റാച്ചി ഷോപ്പ് തുറന്നു
കേരളത്തിലെ ആദ്യ ഹിറ്റാച്ചി ഷോപ്പ് തുറന്നു
Tuesday, September 23, 2014 10:17 PM IST
കോഴിക്കോട്: ഹിറ്റാച്ചിയുടെ പവര്‍ ടൂള്‍സ് ഡിവിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഹിറ്റാച്ചി ഷോപ്പ് ഹിറ്റാച്ചി കോക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അകിര നിരാനോ ഉദ്ഘാടനം ചെയ്തു.

ആദ്യ വില്‍പ്പന കമ്പനി വൈസ് പ്രസിഡന്റ് ദത്താത്രേയ ജോഷി നിര്‍വഹിച്ചു. രാജ്യത്തെ നാലാമത്തെ ഷോറൂമാണ് തുറന്നത്. പവര്‍ ടൂള്‍സ് രംഗത്ത് കേരളത്തിലെ മൊത്തം ബിസിനസില്‍ 27 ശതമാനം ഹിറ്റാച്ചിക്കാണ്. പ്രതിവര്‍ഷം 20 ശതമാനം വര്‍ധനയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ അകിര നിരാനോയും വൈസ് പ്രസിഡന്റ് ഡി. ജോഷിയും പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഗുണമേന്‍മയുള്ള ഉപകരണങ്ങള്‍ വിപണിയിലിറക്കി മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.


ആര്‍ട്ടിസാന്‍സ്, കര്‍ഷകര്‍, മറ്റ് വിദഗ്ധ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കായി പരിശീലന പരിപാടികളും കമ്പനി നടപ്പാക്കുമെന്ന് അവര്‍ പറഞ്ഞു. ചടങ്ങില്‍ മെക്നോ എന്‍ജിനിയറിംഗ് കമ്പനി ഉടമ കൃഷ്ണന്‍, കേരള ഏരിയാ മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ ജോസഫ്, സെയില്‍സ് മാനേജര്‍ അജേഷ്കുമാര്‍ ഫോര്‍ച്യൂണ്‍ അസോസിയേറ്റ് എം.ഡി. മുഹമ്മദ് നസീര്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.