ടാക്സ് ഓഡിറ്റും റിട്ടേണ്‍ സമര്‍പ്പണവും
Monday, September 22, 2014 10:21 PM IST
നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

(മുന്‍ ലക്കത്തില്‍നിന്നു തുടര്‍ച്ച)

സാമ്പത്തികവര്‍ഷം 2013-14-ല്‍ ടാക്സ് ഓഡിറ്റിനു വിധേയരായവരുടെ റിട്ടേണ്‍ ഈ മാസം സെപ്റ്റംബര്‍ 30-നു മുമ്പ് ഫയല്‍ ചെയ്യേണ്ടതാണ്. റിട്ടേണ്‍സമര്‍പ്പണസമയത്ത്തന്നെ അതോടൊപ്പം ഫയല്‍ ചെയ്യേണ്ടിയിരുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആയതുകൊണ്ട് റിട്ടേണ്‍ സമര്‍പ്പണത്തിനുശേഷം റിപ്പോര്‍ട്ട് സമര്‍പ്പണത്തിനു രണ്ടു മാസം കൂടി സമയം നല്കിയിട്ടുണ്ട്. പക്ഷേ ഇത് കൂടുതല്‍ കുഴപ്പങ്ങളിലേക്കുള്ള ഒരു യാത്രമാത്രമാണ്.

30 -ാമത്തെ ക്ളോസ് അനുസരിച്ച് നികുതി ദായകന്‍ 20,000 രൂപയില്‍ കൂടുതല്‍ തുക ലോണായോ, അല്ലാതെയോ വാങ്ങിയിട്ടുണ്േടാ? വാങ്ങിയതും തിരിച്ചുകൊടുത്തതും അക്കൌണ്ട് പേയി ചെക്കായിട്ടാണോ? ഓരോ ട്രാന്‍സാക്ഷനും എടുത്ത് അതിന്റെ വരവും ചെലവും ഏതുമാര്‍ഗത്തിലൂടെ ആണ് എന്ന് കണ്ടുപിടിക്കുക; സാധാരണഗതിയില്‍ 100% പരിശോധനയും പ്രായോഗികമല്ലായിരുന്നു. അങ്ങനെ വരുന്ന സാഹചര്യങ്ങളില്‍ മാനേജ്മെന്റിന്റെ പക്കല്‍നിന്നും ഒരു ലിസ്റ് സര്‍ട്ടിഫൈചെയ്ത് വാങ്ങുക ആയിരുന്നു ഓഡിറ്റേഴ്സ് ചെയ്തിരുന്നത്. പക്ഷേ നടപ്പുവര്‍ഷം മുതല്‍ ഈ മാര്‍ഗം പോരാ എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ 2014-ലെ ബജറ്റില്‍ ഇലക്ട്രോണിക് പേമെന്റുകളെ അംഗീകൃത പേമെന്റുകളായി സ്വീകരിച്ചിരുന്നു.

ഓഡിറ്റേഴ്സ് സൂക്ഷിക്കേണ്ട ഡെപ്പോസിറ്റുകളുടെ/ലോണിന്റെ വിവരങ്ങള്‍.

മേല്‍ തുകകള്‍ ബുക്ക് അഡ്ജസ്റ്മെന്റുകള്‍ ആയാലും അത് റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് വ്യവസ്ഥ.
താഴെപറയുന്ന ഇടപാടുകള്‍ ലോണുമല്ല/ഡെപ്പോസിറ്റുമല്ല

1) ചരക്കുവില്പനയുടെ പണം ഏജന്റ് കൈവശം വയ്ക്കുന്നത്.

2) ചരക്കുവില്‍പനയ്ക്കു വേണ്ടി അഡ്വാന്‍സ് വാങ്ങല്‍

3) കോണ്‍ട്രാക്ടിന്റെ പൂര്‍ത്തീകരണത്തിനുമുമ്പ് റീട്ടെയിന്‍ ചെയ്യുന്ന പണം. (സെക്യൂരിറ്റി ഡിപ്പോസിറ്റ് ഇതില്‍ ഉള്‍പ്പെടില്ല)

4) ഷെയര്‍ ആപ്ളിക്കേഷന്‍ മണി

താഴെപ്പറയുന്ന പണം ഡെപ്പോസിറ്റാണ്

1) സെക്യൂരിറ്റി ഡെപ്പോസിറ്റ്

2) കറന്റ് അക്കൌണ്ടില്‍ ലഭിച്ച പണം

3) പലിശയില്ലാതെ ലഭിച്ച പണം

4) ട്രാന്‍സ്ഫര്‍ എന്‍ട്രി വഴി ലഭിച്ച പണം

33-ാം ക്ളോസില്‍ പറഞ്ഞിരിക്കുന്നത് ഓരോ അദ്ധ്യായം തിരിച്ചുള്ള ഡിഡക്ഷന്‍സിനെ പറ്റിയാണ്. ഓരോ അദ്ധ്യായത്തിലും അനുവദിക്കപ്പെട്ടിട്ടുള്ളതും അല്ലാത്തതുമായ ചിലവുകളെപ്പറ്റിയും വരവുകളെപ്പറ്റിയും പ്രത്യേകം പ്രത്യേകം സൂചനകള്‍ വേണം.

അദ്ധ്യായം കകക ല്‍ പറയുന്ന വരവുകള്‍ ആകെ വരുമാനത്തിന്റെ ഭാഗമല്ലാത്തതിനാല്‍ 10 എയിലെ വരവും 10 എഎ യിലെ വരവും (ഫ്രീട്രേഡ് സോണുകള്‍, സ്പെഷ്യല്‍ എക്കണോമിക് സോണുകള്‍) എന്നിങ്ങനെയാണ് സൂചിപ്പിക്കേണ്ടത്.

34-ാം ക്ളോസില്‍ ആണ് നികുതിദായകന്‍ സ്രോതസില്‍ നികുതി പിടിക്കുന്നതിനും കളക്ട് ചെയ്യുന്നതിനും അടക്കുന്നതിനും മറ്റുമുള്ള നിയമങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതില്‍ 34 എ അനുസരിച്ചുള്ള ഫോര്‍മാറ്റാണ് താഴെ കൊടുത്തിരിക്കുന്നത്.

മേല്‍ പറഞ്ഞ കാര്യങ്ങള്‍ കൂടാതെ നികുതിദായകന്‍ സ്രോതസില്‍ പിടിച്ച നികുതിയുടെ സ്റേറ്റ്മെന്റ് - 4 ക്വാര്‍ട്ടര്‍ലി റിട്ടേണുകള്‍ ആയി ഫയല്‍ ചെയ്യേണ്ടതുണ്ട്. അത് യഥാസമയം ഫയല്‍ ചെയ്തു എങ്കില്‍ പുതിയ റിപ്പോര്‍ട്ടിന്റെ ആവശ്യമില്ല. യഥാസമയം ഫയല്‍ ചെയ്തില്ല എങ്കില്‍ ഓഡിറ്റര്‍ താഴെപ്പറയുന്ന ഫോര്‍മാറ്റില്‍ മേല്‍ വിവരം റിപ്പോര്‍ട്ട് ചെയ്യണം.


ക്ളോസ് 34 സി പ്രകാരം നികുതിദായകന്‍ സ്രോതസില്‍ പിടിച്ച നികുതി അടക്കുന്നതിനോ പിടിക്കുന്നതിനോ കുറവ് വന്നിട്ടുണ്െടങ്കില്‍ 201 (എ) അനുസരിച്ചും സ്രോതസില്‍ നിന്നും നികുതി കളക്ട് ചെയ്യുന്നതിനോ അടക്കുന്നതിനോ കുറവു വന്നിട്ടുണ്െടങ്കില്‍ 206 സി (7) അനുസരിച്ചും ഉള്ള പലിശ അടക്കേണ്ടതായിട്ടുണ്ട്. അങ്ങനെ വന്നിട്ടുണ്െടങ്കില്‍ ഓഡിറ്ററുടെ റിപ്പോര്‍ട്ടില്‍ താഴെ കൊടുത്തിരിക്കുന്ന ഫോര്‍മാറ്റില്‍ അതു നല്കണം.

ക്ളോസുകള്‍ 37,38,39 കളില്‍ പറയുന്നത് കോസ്റ് ഓഡിറ്റ്, സെന്‍ട്രല്‍ എക്സൈസ് ഓഡിറ്റ്. സര്‍വീസ് ടാക്സ് ഓഡിറ്റ് എന്നിവ ഏതെങ്കിലും കാരണവശാല്‍ നടത്തിയിട്ടുണ്േടാ ഉണ്െടങ്കില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ക്വാളിഫിക്കേഷന്‍സ്, റിപ്പോര്‍ട്ടുമായും എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്െടങ്കില്‍ അവയുടെ സാമ്പത്തികമൂല്യം എന്നിവ വിശദീകരിക്കേണ്ടതുണ്ട്.

ഇവയില്‍ കോസ്റ് ഓഡിറ്റ് നടത്തുന്നത് കമ്പനീസ് ആക്റ്റ് അനുസരിച്ചും എക്സൈസ് ഓഡിറ്റ്/സര്‍വീസ് ടാക്സ് ഓഡിറ്റ് എന്നിവ അതാതു കമ്മീഷണര്‍മാരുടെ നിര്‍ദേശപ്രകാരം പ്രത്യേകമായി ചെയ്യിക്കുന്നതുമാണ്. എന്നാല്‍ ടാക്സ് ഓഡിറ്റര്‍ മേല്‍ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ കൂടെ അറ്റാച്ച് ചെയ്താല്‍ മാത്രം പോരാ, അവയെ പറ്റിയുള്ള കമന്റുകളും ക്വാളിഫിക്കേഷനുകളും സ്വന്തം റിപ്പോര്‍ട്ടില്‍ ചേര്‍ക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്.

കഴിഞ്ഞ ലക്കത്തിലും ഇതിലുമായി പ്രതിപാദിച്ചിട്ടുള്ള മിക്ക കാര്യങ്ങളും ഓഡിറ്റര്‍മാരുടെ ജോലി ഭാരം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പക്ഷെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് രണ്ടു മാസം സമയം ദീര്‍ഘിപ്പിച്ച് നല്കുന്നതല്ല അതിന്റെ പരിഹാരം, മറിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട സമയം കൂടി രണ്ടു മാസം ദീര്‍ഘിപ്പിച്ചാല്‍ മാത്രമേ ഈ ടാക്സ് ഓഡിറ്റിന് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ.

അതല്ലെങ്കില്‍ പലപ്പോഴും നികുതിദായകന്‍ റിട്ടേണ്‍ റിവൈസ് ചെയ്തു ഫയല്‍ ചെയ്യേണ്ടതായി വരും. മേല്‍ കാര്യങ്ങള്‍ വിവിധങ്ങളായ കോടതികളില്‍ തര്‍ക്ക വിഷയമായിരിക്കുന്നതിനാല്‍ സിബിഡിടി സ്വയം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയം കൂടി രണ്ടു മാസം ദീര്‍ഘിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

ചില പ്രത്യേക അറിയിപ്പുകള്‍

1) 2% സിഎസ്ആര്‍ ചെലവുകള്‍

കാശ്മീരില്‍ സംഭവിച്ച പ്രളയക്കെടുതിയിലേക്ക് സഹായം ചെയ്യുന്നത് സിഎസ്ആര്‍ ചിലവുകളായി ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്.

2) സിഎസ്ആര്‍ ഡീഫാള്‍ട്ടേര്‍സിന്റെ മേല്‍ വരും കൊല്ലങ്ങളില്‍ പിഴ ചുമത്തിയേക്കും

തന്നാണ്ടില്‍ സിഎസ്ആര്‍ ചെലവുകള്‍ക്ക് വീഴ്ച വരുത്തിയാല്‍ വിശദീകരണം കൊണ്ടു തൃപ്തിപ്പെടും. വരും വര്‍ഷങ്ങളില്‍ സിഎസ്ആര്‍ നിര്‍ബന്ധിതമാക്കുവാനും ആനുകൂല്യങ്ങള്‍ നല്കുവാനും ഗവണ്‍മെന്റ് വൃത്തങ്ങളില്‍ ആലോചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.