സ്വര്‍ണം: പവന്റെ വില 20,000 ത്തിലേക്ക് താഴ്ന്നു
സ്വര്‍ണം: പവന്റെ വില 20,000 ത്തിലേക്ക് താഴ്ന്നു
Sunday, September 21, 2014 11:13 PM IST
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില പവന് 20,000-ത്തിലേക്ക് താഴ്ന്നു. പവന് 200 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണമിപ്പോള്‍. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2,500 രൂപ. മുംബൈ വിപണിയില്‍ പത്തു ഗ്രാം തങ്കം 26,800 രൂപയിലാണ്. പിന്നിട്ട 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇടപാടുകള്‍ നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1212 ഡോളറിലേക്ക് ഇടിഞ്ഞു. ഒരു വര്‍ഷത്തിനിടയില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിനു രേഖപ്പെടുത്തുന്ന ഏറ്റവും തഴ്ന്ന വിലയാണ്. വിനിമയ വിപണിയില്‍ ഡോളര്‍ കൈവരിച്ച തിരിച്ചുവരവാണ് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്നു പിന്തിരിപ്പിച്ചത്.


ദീപാവലി അടുത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും വരുംദിനങ്ങളില്‍ ഡിമാന്‍ഡ് ഉയരാനാണ് സാധ്യത. വെള്ളിവില കിലോ 39,800 രൂപയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.