ബ്രാഹ്മിന്‍സ് ഉത്പന്നങ്ങളുടെ വില്പനയില്‍ വന്‍ വര്‍ധനവ്
ബ്രാഹ്മിന്‍സ് ഉത്പന്നങ്ങളുടെ വില്പനയില്‍ വന്‍ വര്‍ധനവ്
Saturday, September 20, 2014 10:04 PM IST
കൊച്ചി: ഓണക്കാല വില്പനയിലൂടെ ബ്രാഹ്മിന്‍സ് ഉത്പന്നങ്ങള്‍ വില്പനയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ഉത്പന്നങ്ങളുടെ ഗുണമേന്മയും ലഭ്യതയുമാണ് ബ്രാഹ്മിന്‍സിനു മികച്ച നേട്ടമുണ്ടാക്കാന്‍ കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഭീമ ജ്വല്ലറിയുമായി ചേര്‍ന്ന് പത്തു പവന്റെ പാലയ്ക്കാമാല മെഗാ സമ്മാനമായി നല്‍കിക്കൊണ്ട് ഓണത്തിന് ബ്രാഹ്മിന്‍സ് സംഘടിപ്പിച്ച സമ്മാനപദ്ധതി സമ്മാനക്കൂട്ട് ഓഫറിന്റെ വിജയിയെ തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കോട്ടയം മുട്ടുചിറ സ്വദേശിനി റോസമ്മ ജെയിംസാണ് മെഗാ സമ്മാനമായ പാലയ്ക്കാമാല സ്വന്തമാക്കിയത്. വിജയിക്കു സമ്മാനം കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.