ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ബുക്ക് പുതിയ രൂപത്തില്‍ പുറത്തിറക്കി
Saturday, September 20, 2014 10:01 PM IST
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ഇലക്ട്രോണിക് പാസ്ബുക്കായ ഫെഡ്ബുക്ക് പുതിയ രൂപത്തില്‍ പുറത്തിറക്കി. ഡിപ്പോസിറ്റ് അക്കൌണ്ടുകള്‍ കാണുന്നതോടൊപ്പം ലോണ്‍ അക്കൌണ്ട് നിരീക്ഷിക്കുകയും ചെക്ക് ഇടപാടു സുഗമമാക്കുകയും ചെയ്യാം.

ബാലന്‍സ്, പലിശനിരക്ക്, വായ്പാ കാലയളവ്, ഇന്‍സ്റാള്‍മെന്റ് തുക, അടയ്ക്കേണ്ട അവസാന തീയതി, അടയ്ക്കാന്‍ ബാക്കിയുള്ള തുക തുടങ്ങിയ വിവരങ്ങള്‍ പുതിയ ഫെഡ്ബുക്ക് നല്‍കുന്നു. റിക്കറിംഗ്, ഫിക്സഡ് ഡിപ്പോസിറ്റ്, റീ ഇന്‍വെസ്റ്റ്മെന്റ് പ്ളാനോടുകൂടിയ ഡിപ്പോസിറ്റ് (കാഷ് സര്‍ട്ടിഫിക്കറ്റ്) തുടങ്ങിയ ഡെപ്പോസിറ്റ് അക്കൌണ്ടുകളുടെ കാര്യത്തില്‍ ഓപ്പണിംഗ് ബാലന്‍സ്, പലിശനിരക്ക്, ആരംഭ തീയതി, കാലാവധി പൂര്‍ത്തിയാക്കുന്ന തീയതി, നിക്ഷേപ കാലയളവ് തുടങ്ങിയവ കാണാനാവും. ഗൂഗിള്‍ പ്ളേ സ്റോറില്‍ നിന്ന് പുതിയ വേര്‍ഷന്‍ ഇന്‍സ്റാള്‍ ചെയ്യാം. ഐഒഎസ്, വിന്‍ഡോസ്, ബ്ളാക്ക്ബെറി എന്നിവയ്ക്കുള്ള പുതിയ വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കും. ഇനിയും കൂടുതല്‍ സവിശേഷതകള്‍ ഫെഡ്ബുക്കില്‍ വരാനിരിക്കുന്നുവെന്നു പുതിയ ഫെഡ്ബുക്ക് പുറത്തിറക്കുന്ന വേളയില്‍ ഫെഡറല്‍ ബാങ്ക് ടെക്നോളജി ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് തലവനും അഡീഷണല്‍ ജനറല്‍ മാനേജറുമായ കെ.പി. സണ്ണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.