മൈ ബോട്ട് ട്രിപ്പ് ഡോട്ട് കോം പ്രവര്‍ത്തനം തുടങ്ങുന്നു
Friday, September 19, 2014 9:36 PM IST
കൊച്ചി: കേരളത്തിലെ ഹൌസ് ബോട്ടുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള പോര്‍ട്ടല്‍ മൈ ബോട്ട് ട്രിപ്പ് ഡോട്ട് കോം ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങുന്നു. പോര്‍ട്ടലിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം ഏഴു മണിക്കു കൊച്ചിയിലെ ക്രൌണ്‍പ്ളാസ ഹോട്ടലില്‍ നടന്‍ മോഹന്‍ ലാല്‍ നിര്‍വഹിക്കുമെന്നു ടോളിന്‍സ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ കെ.വി. ടോളിന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആദ്യ ബുക്കിംഗ് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ നിറപറ എംഡിയും വൈസ് ചെയര്‍മാനുമായ ബിജു കര്‍ണനു നല്‍കി നിര്‍വഹിക്കും. മുന്‍ മിസ് കേരള ദീപ്തി സതി അടക്കമുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് പ്രമുഖ മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്റെ പരിപാടിയും നടക്കും. ബോട്ടുകളില്‍ നിന്നും 15 ശതമാനം സര്‍വീസ് ചാര്‍ജ് ഈടാക്കും. ജനറല്‍ മാനേജര്‍ ഏബ്രഹാം കുരുവിളയും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.