ഇറക്കുമതി ചെയ്യുന്ന ലൈവ്സ്റോക്ക് ഉത്പന്നങ്ങളുടെ നികുതി ഇളവ് പരിഗണനയില്‍: മുഖ്യമന്ത്രി
ഇറക്കുമതി ചെയ്യുന്ന ലൈവ്സ്റോക്ക് ഉത്പന്നങ്ങളുടെ നികുതി ഇളവ് പരിഗണനയില്‍: മുഖ്യമന്ത്രി
Friday, September 19, 2014 9:35 PM IST
കൊച്ചി: അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കോഴിയിറച്ചി ഉള്‍പ്പെടെയുള്ള ലൈവ്സ്റോക്ക് ഉത്പന്നങ്ങളുടെ മൂല്യവര്‍ധിത നികുതി ഇളവ് പരിഗണിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ കാലിത്തീറ്റ ഉത്പാദകരുടെ സംഘടനയായ കോമ്പൌണ്ട് ലൈവ്സ്റോക്ക് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്ളഫ്മ)യുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.എം.എസ് സ്വാമിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി കാലിത്തീറ്റ വ്യവസായത്തിനു നല്‍കിയ സംഭാവനകളുടെ പേരില്‍ കെഎസ്ഇ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.സി. പോളിനെ ചടങ്ങില്‍ ആദരിച്ചു. മൃഗ, ഭക്ഷ്യ മേഖലയ്ക്കു നല്‍കിയ സംഭാവനകളുടെ പേരില്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഫിസിയോളജി റിട്ടയേഡ് ഡയറക്ടര്‍ ഡോ. സി.എസ്. പ്രസാദ്, പോണ്ടിച്ചേരി വെറ്ററിനറി കോളജ് ഡീന്‍ ഡോ. ഡി.വി. റെഡി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷന്‍ ഫിഷ് ന്യൂട്രീഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോ. എം.പി. സാഹു എന്നിവരെയും ആദരിച്ചു. ക്ളഫ്മ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ദിനേഷ്, ആനന്ദ് മേനോന്‍, ഡോ.പി.ജി ഫാല്‍ക്കെ എന്നിവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.