മോഹന്‍ലാല്‍ വീണ്ടും കണ്ണന്‍ ദേവന്‍ തേയില ബ്രാന്‍ഡ് അംബാസഡര്‍
മോഹന്‍ലാല്‍ വീണ്ടും കണ്ണന്‍ ദേവന്‍ തേയില ബ്രാന്‍ഡ് അംബാസഡര്‍
Thursday, September 18, 2014 9:48 PM IST
കൊച്ചി: കണ്ണന്‍ ദേവന്‍ തേയിലയുടെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍ വീണ്ടും. വര്‍ഷങ്ങള്‍ക്കുശേഷമാണ് താന്‍ വീണ്ടും കണ്ണന്‍ ദേവനുമായി കൂട്ടു ചേരുന്നതെന്നു കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ പറഞ്ഞു. തികച്ചും ആഹ്ളാദകരമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ചായപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡാണ് കണ്ണന്‍ ദേവന്‍ ടീ എന്ന് ടാറ്റ ഗ്ളോബല്‍ ബിവറേജസ് ഇന്ത്യ ആന്‍ഡ് സൌത്ത് ഏഷ്യ വൈസ് പ്രസിഡന്റും മാര്‍ക്കറ്റിംഗ് ഹെഡുമായ വിക്രം ഗ്രോവര്‍ പറഞ്ഞു. കണ്ണന്‍ ദേവന്‍ തേയില പുതിയ ബ്രാന്‍ഡ് പായ്ക്കിംഗോടെയായിരിക്കും ഇനി വിപണിയിലെത്തുക. മോഹന്‍ലാല്‍ 1990-കളില്‍ കണ്ണന്‍ ദേവന്‍ തേയിലയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസഡറായി ലഭിക്കുന്നതില്‍ സന്തോഷമുണ്െടന്ന് അദ്ദേഹം പറഞ്ഞു.


ഓണക്കാലത്ത് ടാറ്റ ടീ കണ്ണന്‍ ദേവന്‍ ഉപയോക്താക്കള്‍ക്കായി നടത്തിയ മത്സരത്തില്‍ വിജയികളായവര്‍ക്ക് മോഹന്‍ലാലിനൊപ്പം ചായസത്കാരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.

കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിയ മത്സരം കാന്‍സര്‍ രോഗികള്‍ക്ക് ഓണത്തിന്റെ ആഹ്ളാദം പങ്കുവയ്ക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു. ഇതില്‍ നിന്നു ലഭിച്ച വരുമാനം തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ കാന്‍സര്‍ രോഗികള്‍ക്കായി ടാറ്റ ടീ കൈമാറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.