എസ്ബിടി ഡിമാറ്റ് അക്കൌണ്ട് യജ്ഞം
Wednesday, September 17, 2014 10:34 PM IST
തിരുവനന്തപുരം : സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഓഹരിയുടമകളുടെ സൌകര്യാര്‍ഥം പ്രത്യേക ഡി മാറ്റ് ത്രീ-ഇന്‍-വണ്‍ അക്കൌണ്ട് തുറക്കല്‍ യജ്ഞം സംഘടിപ്പിക്കുന്നു. ഇടപാടുകാരുടെ കൈയിലുള്ള ഫിസിക്കല്‍ ഓഹരികള്‍ വിപണിസൌകര്യത്തോടെ ഇലക്ട്രോണിക് രൂപത്തിലാക്കാന്‍ ഈ അക്കൌണ്ടുകള്‍ ഉപയുക്തമാക്കാം. തിരുവനന്തപുരത്ത് പൂജപ്പുരയില്‍ ബാങ്കിന്റെ ഹെഡ് ഓഫീസിനോട് ചേര്‍ന്നുള്ള എന്‍എസി ശാഖയില്‍ എല്ലാ ബുധനാഴ്ചകളിലും സ്റ്റാച്യു ജംഗ്ഷനിലെ തിരുവനന്തപുരം മുഖ്യശാഖയില്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും ഈ സൌകര്യം ലഭിക്കും. ബാങ്കിന്റെ ഓഹരിയുടമകളുള്‍പ്പെടെ എല്ലാ ഇടപാടുകാര്‍ക്കും മറ്റ് കോര്‍പറേറ്റുകള്‍ക്കും ഡിമാറ്റ് അക്കൌണ്ട് സൌകര്യം പ്രയോജനപ്പെടുത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.