കെഎസ്എഫ്ഇ 15.07 കോടി രൂപ ഗ്യാരണ്ടി കമ്മീഷന്‍ നല്‍കി
കെഎസ്എഫ്ഇ 15.07 കോടി രൂപ ഗ്യാരണ്ടി കമ്മീഷന്‍ നല്‍കി
Wednesday, September 17, 2014 10:33 PM IST
തൃശൂര്‍: കെഎസ്എഫ്ഇ 2014-15 സാമ്പത്തികവര്‍ഷത്തേക്കുള്ള ഗ്യാരണ്ടി കമ്മീഷന്റെ രണ്ടാം ഗഡുവായ 15.07 കോടി രൂപ സര്‍ക്കാരിലേക്കു കൈമാറി. ഈ തുകയ്ക്കുള്ള ചെക്ക് ധനകാര്യമന്ത്രി കെ.എം. മാണിക്കു കെഎസ്എഫ്ഇ ചെയര്‍മാന്‍ പി.ടി. ജോസ് കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള ഹൌസിങ്ങ് ബോര്‍ഡ് ഇന്നവേറ്റീവ് സെന്ററില്‍വച്ച് കൈമാറി. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ പി.രാജേന്ദ്രന്‍, ഡയറക്ടര്‍ ബോര്‍ഡംഗം ശങ്കരന്‍ മാസ്റര്‍, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) എസ്. ഹരി, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


ഇതോടെ കെഎസ്എഫ്ഇ സംസ്ഥാന സര്‍ക്കാരിനു സര്‍വീസ് ചാര്‍ജ്ജ്, ഗ്യാരണ്ടി കമ്മീഷന്‍, ഡിവിഡന്റ് എന്നീ ഇനങ്ങളിലായി ഇതുവരെ നല്‍കിയ തുക 557 കോടി രൂപയായി. ഈ ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ മാത്രം 238.60 കോടി രൂപ ഈ ഇനങ്ങളില്‍ ഗവണ്‍മെന്റിനു നല്‍കാന്‍ കഴി ഞ്ഞു. അതായത് ഈ ഇനങ്ങളിലായി ആകെ നല്‍കിയതിന്റെ 42.84 ശതമാനം. കെഎസ്എഫ്ഇക്ക് ഇപ്പോള്‍ 2,424 കോടി രൂപ ട്രഷറി നിക്ഷപമുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന് ആദായനികുതി ഇനത്തില്‍ ഇതുവരെ 521.27 കോടി രൂപ നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.