ഐഎസ്സിയുടെ അള്‍ട്രാഷൈന്‍ എക്സ്എല്‍ ഷീറ്റ് കേരള വിപണിയില്‍
Tuesday, September 16, 2014 10:43 PM IST
കൊച്ചി: രുചി ഗ്രൂപ്പിന്റെയും ജപ്പാനിലെ മിത്സുയി കമ്പനിയുടെയും സംയുക്ത സംരംഭമായ ഇന്ത്യന്‍ സ്റീല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഐഎസ്സി) പുതിയ അള്‍ട്രാഷൈന്‍ എക്സ്എല്‍ ഷീറ്റ് കേരളവിപണിയില്‍ അവതരിപ്പിച്ചു.

നാലിഞ്ച് വീതിയില്‍ കളര്‍ കോട്ടിംഗ് ഉള്ള ഇന്ത്യയിലെ ആദ്യത്തെ അള്‍ട്രാകോട്ട് ഷീറ്റാണിത്. ഏറ്റവും നൂതനമായ ഉത്പന്നങ്ങളിലൂടെയാണ് ഐഎസ്സി ഉപഭോക്താക്കളെ സീപിക്കുന്നതെന്ന് ഐഎസ്സി മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ആര്‍.കെ. ലോധി പറഞ്ഞു. പരമാവധി വാട്ടര്‍ പ്രൂഫിംഗ് ലഭിക്കത്തക്ക രീതിയില്‍ ഓവര്‍ലാപ്പിംഗ് കിട്ടത്തക്ക രീതിയിലാണ് ഈ ഷീറ്റിന്റെ നിര്‍മാണം. വിവിധ വര്‍ണങ്ങളില്‍ ലഭിക്കുന്ന ഷീറ്റുകള്‍ വിമാനത്താവളങ്ങള്‍, സ്റേഡിയം, വ്യവസായ സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയവയ്ക്കെല്ലാം മേല്‍ക്കൂരയായി ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.


കമ്പനിക്ക് 400 ഡീലര്‍മാറും 1,400 സബ് ഡീലര്‍മാരും ഇന്ത്യയിലുടനീളമായി 32 സ്റോക് പോയിന്റുമുണ്ട്. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ദീപക് ശര്‍മ, റീജണല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ എസ്. ശ്രീനിവാസ റാവു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.