കോട്ടക് സെക്യൂരിറ്റീസ് 'സ്റാര്‍ട് നൌ' ആരംഭിച്ചു
Monday, September 15, 2014 10:05 PM IST
കൊച്ചി: കോട്ടക് സെക്യൂരിറ്റീസിന്റെ സ്റാര്‍ട്ട് നൌ പരിപാടിക്കു തുടക്കമായി. ഓഹരികളെകുറിച്ച് ശരിയായ ധാരണയോടും അറിവോടും കൂടി നിക്ഷേപം നടത്താന്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ഉപദേശം നല്‍കുന്ന പരിപാടിയാണിതെന്നു കോട്ടക് സെക്യൂരിറ്റീസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രോക്കിംഗ് ഹെഡുമായ ബി. ഗോപകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിരന്തര ഗവേഷണഫലങ്ങള്‍ നൂതന സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ നിക്ഷേപകരില്‍ എത്തിക്കുകയാണ് ഉദ്ദേശ്യം. ഇതിനായി വര്‍ക്ഷോപ്പുകള്‍ അടക്കം വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.


നിക്ഷേപകര്‍ക്ക് ഇപ്പോള്‍ നല്ല കാലമാണ്; വിപണി മാറ്റത്തിന്റെ പാതയിലും. ഓഹരി വിപണി ഇനിയും ഉയരാനുള്ള സാധ്യതകളും തള്ളിക്കളയാവുന്നതല്ല. ചെറുകിട നിക്ഷേപകര്‍ കൂടിയ വിലയ്ക്ക് ഗുണമില്ലാത്ത ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതു തടയുകയും ഓഹരി വിപണിയില്‍ നിന്നു നേട്ടം ലഭ്യമാക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം. പത്രസമ്മേളനത്തില്‍ റീജണല്‍ ഹെഡ് കൃഷ്ണ റാവുവും സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.