ടാക്സ് ഓഡിറ്റും റിട്ടേണും
Monday, September 15, 2014 10:00 PM IST
ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

2013-14 സാമ്പത്തിക വര്‍ഷത്തില്‍ ടാക്സ് ഓഡിറ്റിന് വിധേയമായിട്ടുള്ളവരുടെ നികുതി റിട്ടേണുകള്‍ ഈ മാസം (സെപ്റ്റംബര്‍) 30-നു മുമ്പു ഫയല്‍ ചെയ്യേണ്ടതാണ്.

കണക്കുകള്‍ ഓഡിറ്റിന് വിധേയമായിട്ടുള്ളവര്‍

1) വിറ്റുരവ് ഒരു കോടി രൂപയോ അതില്‍ കൂടുതല്‍ ഉള്ളവര്‍ 2) പ്രൊഫഷണല്‍ റെസീപ്റ്റുകള്‍ 25 ലക്ഷം രൂപയോ അതില്‍ കൂടുതലോ ലഭിക്കുമ്പോള്‍. 3) ആദായനികുതി നിയമം 44അഋ, 44ആആ, 44ആആആ എന്നീ വകുപ്പുകള്‍ അനുസരിച്ച് ലാഭം എസ്റിമേറ്റ് ചെയ്യുവാന്‍ സൌകര്യം ഉണ്െടങ്കിലും താഴ്ന്ന ലാഭം ആണ് ബുക്കുകളില്‍ വരുന്നതെങ്കില്‍ അവരുടെ കണക്കുകള്‍ 4) ആദായനികുതി നിയമം 44അഉ പ്രകാരം ആദായം എസ്റിമേറ്റ് ചെയ്യുവാന്‍ അനുവാദമുണ്െടങ്കിലും താഴ്ന്ന ലാഭം ആണ് കണക്കുകളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍, അവരുടെ കണക്കുബുക്കുകളും, ആദായനികുതി നിയമം 44അആ പ്രകാരം ഓഡിറ്റിന് വിധേയമായിട്ടുള്ളവരാണ്.

ടാക്സ് ഓഡിറ്റിന് പരിഷ്കരിച്ച ഫോര്‍മാറ്റുകള്‍

കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് 25/07/2014-ല്‍ ഇറക്കിയ നോട്ടിഫിക്കേഷന്‍ നമ്പര്‍ 33/2014 പ്രകാരം ഇറക്കിയിട്ടുണ്ട്. എന്നാല്‍ ആരെങ്കിലും 25/07/2014-ന് മുമ്പ് പഴയ ഫോര്‍മാറ്റില്‍ ഫയല്‍ ചെയ്തിട്ടുണ്െടങ്കില്‍ അവ വാലിഡ് റിട്ടേണുകള്‍ ആയി കണക്കാക്കുന്നതാണ്.

ഓഡിറ്റേഴ്സിന്റെ ജോലിഭാരം വര്‍ദ്ധിച്ചു

മേല്‍ പ്രസ്താവിച്ച പരിഷ്കാരങ്ങള്‍ നിമിത്തം ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍സിന്റെ ജോലിഭാരം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ആയതിനാല്‍ ആ ഫോമുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയം രണ്ടു മാസം ദീര്‍ഘിപ്പിച്ചിട്ടുണ്ട്.


റിട്ടേണ്‍ നിര്‍ദ്ദിഷ്ടസമയത്തിന് തന്നെ ഫയല്‍ ചെയ്തിരിക്കണം

ടാക്സ് ഓഡിറ്റ്; ചാര്‍ട്ടേഡ് അക്കൌണ്ടന്റന്‍സിന്റെ രാഷ്ട്രത്തോടുള്ള കടപ്പാട്

ടാക്സ് ഓഡിറ്റ് നിര്‍വഹണം നികുതിദായകനായ കക്ഷിക്കുവേണ്ടിയാണെങ്കിലും കടപ്പാട് രാഷ്ട്രത്തോടാണ്. ആ കടപ്പാട് ഒന്നുകൂടി ഉറപ്പിക്കുക മാത്രമാണ് പുതിയ പരിഷ്കരണങ്ങള്‍ വഴി. ഇതു മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഉത്തരവാദിത്വം ഓഡിറ്റേഴ്സിന് മേല്‍ ഏല്‍പ്പിക്കുന്നു. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമോ നെഗറ്റീവായ ഉത്തരമോ ആണെങ്കില്‍ ഓഡിറ്റര്‍ തന്നെ അതിന്റെ കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.

ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ഭാഗമായ ഫോം 3ഇഉ യിലാണ് കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ഇതില്‍ പുതിയതായി 17 ക്ളോസുകള്‍ ചേര്‍ക്കുകയും 19 ക്ളോസുകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. പുതിയതായി ചേര്‍ത്ത ക്ളോസുകളില്‍ സ്രോതസിലുള്ള നികുതിയും അവയുടെ പിടുത്തവും യഥാസമയമുള്ള അടങ്കലും എല്ലാം വളരെ വ്യക്തതയോടെ സൂചിപ്പിക്കുന്നു. ഇവയെല്ലാം,സൂചിപ്പിക്കുന്നത് നികുതിദായകന്റെ നിയമത്തോടുള്ള പ്രതിബദ്ധതയും അവയുടെ യഥാകാലത്തുള്ള നിര്‍വഹണവും ആണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് നികുതി അത്യന്താപേക്ഷിതമാണ്. ഓഡിറ്റര്‍മാരോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന കാതലായ പുതിയ വിവരങ്ങള്‍ താഴെ സൂചിപ്പിക്കുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ കൂടെ അറ്റാച്ച് ചെയ്തുവെക്കുന്ന ഫോം 3ഇഉ യില്‍ ആണ്. മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. അവ താഴെ വിവരിക്കുന്നു.

1) ക്ളോസ് 4

നികുതിദായകന്‍ ഏറെ പരോക്ഷ നികുതികള്‍ കൊടുക്കാന്‍ ബാധ്യസ്ഥനാണ്. അവ ഏതൊക്കെ എന്നും അവയുടെ രജിസ്ട്രേഷന്‍ വിവരങ്ങളും. അവ എക്സൈസ് നികുതി, കസ്റംസ് നികുതി, വാറ്റ്, ലക്ഷ്വറി ടാക്സുകള്‍, ടാക്സുകള്‍ സര്‍വീസ് ടാക്സ് മുതലായവ ആണ്. നികുതിദായകന്‍ കൊടുക്കുന്ന പരോക്ഷനികുതിയുടെ ലിസ്റല്ല സൂചിപ്പിക്കേണ്ടത്. അദ്ദേഹത്തിന് കൊടുക്കുവാന്‍ ബാദ്ധ്യതയുള്ള നികുതിയും ഇതില്‍ അവയുടെ നികുതിബാധ്യതയും അവ കൊടുത്തിട്ടില്ലെങ്കില്‍ അവയുടെ റിപ്പോര്‍ട്ടും അതിനോടനുബന്ധിച്ചുള്ള ബാക്കിയുള്ള നടപടികളും വ്യക്തമാക്കിയിരിക്കണം.

2) ക്ളോസ് -8ല്‍ വ്യക്തമാക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് ടാക്സ് ഓഡിറ്റ് നടത്തുന്നതിനുള്ള കാരണം സൂചിപ്പിക്കുവാനാണ്. 4 കാരണങ്ങളാണ് മുകളില്‍ സൂചിപ്പിച്ചിട്ടുള്ളത്.


3) ക്ളോസ് 11-ബി യിലാണ് അടുത്തമാറ്റം. ഏതൊക്കെ ബുക്കുകളാണ് സൂക്ഷിക്കുന്നത് എവിടെ ആണ് അവ സൂക്ഷിക്കുന്നത്, പല സ്ഥലങ്ങളിലാണ് ബുക്കുകള്‍ സൂക്ഷിക്കുന്നതെങ്കില്‍ എവിടെയാണ് അവയെല്ലാം എന്ന് വ്യക്തമാക്കണം.

4) ക്ളോസ് 11-സിയില്‍ ബുക്കുകളുടെ വിശദവിവരങ്ങള്‍ ആണ് സൂചിപ്പിച്ചിരിക്കുന്നത്. പരിശോധിക്കപ്പെട്ട ഡോക്കുമെന്റുകളെപ്പറ്റിയുള്ള ഒരു പൊതുവിവരവും ഇവിടെ ആവശ്യപ്പെട്ടിരിക്കുന്നു.

5) 17-ാമത്തെ ക്ളോസില്‍ പറഞ്ഞിരിക്കുന്നത് ഭൂമിയുടെയും കെട്ടിടങ്ങളുടെയും മറ്റും കൈമാറ്റ വിവരങ്ങളാണ്. ഇവിടെ ചോദിച്ചിരിക്കുന്നത് ഗവണ്‍മെന്റ് അതോറിട്ടി നിശ്ചയിച്ച വിലയേക്കാള്‍ താഴ്ത്തി ആണോ ഇടപാടുകള്‍ നടത്തിയതെന്നാണ്. വിലയില്‍ താഴ്ത്തല്‍ ഒന്നും ഇല്ലെങ്കില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല.

6) അടുത്തമാറ്റം വന്നിരിക്കുന്നത് ക്ളോസ് 21(ബി)യിലാണ്. അവിടെ ആവശ്യപ്പെട്ടിരിക്കുന്നത് ആദായനികുതി നിയമപ്രകാരം ചിലവുകളായി അംഗീകരിക്കില്ലാത്തതും പക്ഷേ യഥാര്‍ത്ഥത്തില്‍ ചിലവായതുമായ പണത്തിന്റെ കണക്കുകളാണ്.

അവ നോണ്‍ റെസിഡന്റിന് സ്രോതസില്‍ നികുതി അടക്കാതെ കൊടുത്ത പണത്തിന്റെ വിശദവിവരങ്ങള്‍, സ്രോതസില്‍ നികുതി പിടിച്ചു എങ്കിലും അടവില്‍ വീഴ്ചവരുത്തിയിരിക്കുന്നതിന്റെ വിവരങ്ങള്‍, പണം പലിശ ആയോ, വാടക ആയോ, റോയല്‍റ്റി ആയോ, ലൈസന്‍സ് ഫീ ആയോ, സര്‍വീസ് ചാര്‍ജ് ആയോ എന്തുമാകട്ടെ അവ ഇവിടെ വിശദീകരിക്കണം.

അടുത്തമാറ്റം വന്നിരിക്കുന്നത് ക്ളോസ് 21(ഡി)യിലാണ്. അവിടെ ആവശ്യപ്പെട്ടിരിക്കുന്നത് ആദായനികുതിനിയമം 40എ(3) പ്രകാരം ചിലവുകളായി വകവെച്ചുതരില്ലാത്തതും യഥാര്‍ത്ഥത്തില്‍ ചിലവായതും ആയ തുകകളെപ്പറ്റി ആണ്. ഇത് 20000രൂപയ്ക്കുമുകളില്‍ ക്യാഷായികൊടുക്കേണ്ടിവന്ന പെയ്മെന്റുകളാണ് ഇവിടെ സൂചിപ്പിക്കുന്നത്. അടുത്ത ഖണ്ഡികയില്‍ സൂചിപ്പിച്ചിരിക്കുന്നത് കഴിഞ്ഞവര്‍ഷം ചിലവായി അംഗീകരിച്ചതും എന്നാല്‍ പെയ്മെന്റ് കൊടുത്തത് ഈ വര്‍ഷം ക്യാഷായിട്ടാണെങ്കില്‍, അങ്ങനെയുള്ളവയെപ്പറ്റിയുള്ള വിശദീകരണം. മുന്‍ കാലങ്ങളില്‍ ഇങ്ങനെയുള്ള പെയ്മെന്റുകളുടെ ഒരു ലിസ്റ് മാനേജ്മെന്റില്‍ നിന്നും വാങ്ങുകയായിരുന്നു പതിവെങ്കിലും ഇപ്പോള്‍ അവയെപ്പറ്റി നേരിട്ട് ബോധ്യപ്പെടുവാന്‍ ആണ് പറഞ്ഞിരിക്കുന്നത്. ഇത് വളരെയധികം ബുദ്ധിമുട്ട് ഉളവാക്കുന്ന ഒരു ഡിമാന്റ് ആണ്. എല്ലാ ചെക്കുകളും 'അക്കൌണ്ട് പെയി' ആയാണോ കൊടുത്തതെന്ന് കണ്ടുപിടിക്കുക വളരെ വിഷമം പിടിച്ചതാണ്. എന്നു മാത്രമല്ല ഇപ്പോള്‍ മിക്ക പെയ്മെന്റുകളും ഞഠഏട/ചഋഎഠ രീതികളിലാണ് നടക്കുന്നത്.

8) ക്ളോസ് 28-ല്‍ പുതിയതായി ചേര്‍ത്ത ഒരു ആവശ്യമാണ് നികുതിദായകന് ഏതെങ്കിലും കമ്പനിയില്‍ നിന്നും ഷെയറുകള്‍ യഥാര്‍ത്ഥ വിലയിലും കുറച്ച് ലഭിച്ചിട്ടുണ്േടാ ഉണ്െടങ്കില്‍ അതിന്റെ വിവരങ്ങള്‍.

9) ക്ളോസ് 29-ല്‍ ഇതിനോട് സിമിലര്‍ ആയിട്ടുള്ള ഒരു ചോദ്യമാണ്. നികുതിദായകന് ഷെയറുകള്‍ വിറ്റപ്പോള്‍ ഫെയറായിട്ടുള്ള വിലയേക്കാള്‍ കൂടുതല്‍ ലഭിച്ചോ, അങ്ങനെയുള്ള ഇടപാടുകള്‍ നടന്നിട്ടുണ്െടങ്കില്‍ ആ ഷെയറുകളുടെ വിലനിര്‍ണയും അഥവാ വിലനിര്‍ണയിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയെ ഓഡിറ്റര്‍ ആശ്രയിക്കേണ്ടിവരും.

9) ക്ളോസ് 32 -ല്‍ പുതിയതായി 3 സബ്ക്ളോസുകള്‍ കൂട്ടിച്ചേര്‍ത്തു. 1) നികുതിദായകന് 73-ാം വകുപ്പുപ്രകാരം ഉള്ള ഊഹക്കച്ചവടത്തിലെ നഷ്ടം ഉണ്ടായിട്ടുണ്േടാ? ഉണ്െടങ്കില്‍ അതിന്റെ വിശദീകരണങ്ങള്‍. 2) ക്യാരിഫോര്‍വേര്‍ഡ് ചെയ്യേണ്ടതായ ബിസിനസ് നഷ്ടങ്ങള്‍ 73 അപ്രകാരം ഉണ്ടായിട്ടുണ്േടാ, ഉണ്െടങ്കില്‍ അതിന്റെ വിശദീകരണങ്ങള്‍. 3) നികുതിദായകന്‍ കമ്പനി ആണെങ്കില്‍, കമ്പനി ഊഹക്കച്ചവട ബിസിനസുകളില്‍ ഇടപെടാറുണ്േടാ, ഉണ്െടങ്കില്‍ ഈ വര്‍ഷം ഉണ്ടായിട്ടുള്ള നഷ്ടങ്ങള്‍.

എന്നാല്‍ മുന്‍വര്‍ഷങ്ങളിലെ ഊഹക്കച്ചവട നഷ്ടങ്ങള്‍ ഈ വര്‍ഷത്തേക്ക് കൊണ്ടുവന്നിട്ടുണ്െടങ്കിലും അവയെപ്പറ്റി ഒന്നും സൂചിപ്പിച്ചിട്ടില്ല.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.