കല്‍ക്കരിപ്പാടം അനുമതി റദ്ദാക്കിയത് തിരിച്ചടിയാകും: അസോചം
കല്‍ക്കരിപ്പാടം അനുമതി റദ്ദാക്കിയത് തിരിച്ചടിയാകും: അസോചം
Wednesday, September 3, 2014 10:25 PM IST
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ക്കുള്ള ലൈസന്‍സ് റദ്ദാക്കിയ നടപടി നിക്ഷേപക വിശ്വാസം നഷ്ടപ്പെടുത്തുമെന്നു വ്യവസായ വാണിജ്യ വേദിയായ അസോചം അഭിപ്രായപ്പെട്ടു. ഈ പ്രശ്നം പരിഹരിക്കാന്‍ ദ്വിമുഖ തന്ത്രം ആവിഷ്്കരിക്കാന്‍ സംഘടന ആഹ്വാനം ചെയ്തു.

കല്‍ക്കപ്പരിപ്പാടങ്ങള്‍ക്ക് അനുമതി ലഭിച്ച കമ്പനികളെ അതതു സംസ്ഥാന സര്‍ക്കാരുകളുമായി പാട്ടക്കരാറിലേര്‍പ്പെടാന്‍ അനുവദിച്ചുകൊണ്ട് ഈ രംഗത്ത് തുടരാന്‍ അനുമതി നല്‍കണം. ഖനനം ആരംഭിച്ച കമ്പനികള്‍ക്കും ഇതു ബാധകമാക്കണം. ഓരോ കേസും പ്രത്യേകമായെടുത്ത് പരിശോധിച്ച് അനുമതി നല്‍കുന്നതിനു ഒരു സമിതിക്കും രൂപം നല്‍കണം.


ലൈസന്‍സ് തുടര്‍ന്നും അനുവദിക്കണമോ റദ്ദാക്കണമോ എന്നു തീരുമാനിക്കേണ്ടത് ഈ സമിതിയായിരിക്കണം. ലൈസന്‍സ് ഒന്നിച്ചു റദ്ദാക്കുന്നത് നിക്ഷേപകരുടെ വിശ്വാസം തകര്‍ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.