വൈക്കം വിജയലക്ഷ്മിയുടെ ശബ്ദവും ഓണത്തിന്റെ ദൃശ്യസമ്പത്തുമായി ടൂറിസം വീഡിയോ ആശംസ
വൈക്കം വിജയലക്ഷ്മിയുടെ ശബ്ദവും ഓണത്തിന്റെ ദൃശ്യസമ്പത്തുമായി ടൂറിസം വീഡിയോ ആശംസ
Wednesday, September 3, 2014 10:21 PM IST
തിരുവനന്തപുരം: വൈക്കം വിജയലക്ഷ്മി പാടിയ ഓണപ്പാട്ടും അതിന് പരമ്പരാഗത ഓണാഘോഷത്തിന്റെ ദൃശ്യപ്പൊലിമയുമായി കേരള ടൂറിസത്തിന്റെ ഓണാശംസകള്‍. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ആശംസാ വീഡിയോ കേരള ടൂറിസത്തിന്റെ വെബ്സൈറ്റില്‍ നിന്ന് കാണാനും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കാനും സൌകര്യമുണ്ട്.

മുപ്പതോളം കലാകാരര്‍ പങ്കെടുക്കുന്ന അത്തപ്പൂക്കളം, ഊഞ്ഞാലാട്ടം, പുലികളി, കുമ്മാട്ടിക്കളി, വള്ളംകളി തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കുപശ്ചാത്തലമായി കേരളത്തിന്റെ പ്രകൃതിഭംഗിയും ഈ ദൃശ്യവിസ്മയത്തിലുണ്ട്.

വൈക്കം വിജയലക്ഷ്മിയും സംഘവും പാടിയ ഓണപ്പാട്ട് വെബ്സൈറ്റില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ആശംസാ വീഡിയോ ടൂറിസം വകുപ്പിനു വേണ്ടി നിര്‍മ്മിച്ചത് ഇന്‍വിസ് മള്‍ട്ടിമീഡിയയാണ്


തപാല്‍ വഴി ആശംസകളയച്ചിരുന്ന പതിവിനു വിരുദ്ധമായ വീഡിയോ ആശംസകള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ലോകത്തെവിടേക്കും അയയ്ക്കാനുള്ള സംവിധാനം ആദ്യമായി പ്രാവര്‍ത്തികമാക്കിയത് കേരളത്തിലെ ടൂറിസം വകുപ്പാണ്.

ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ള രണ്ടുലക്ഷത്തിലേറെ ആളുകള്‍ ഏതാനും വര്‍ഷങ്ങളായി കേരള ടൂറിസത്തിന്റെ വീഡിയോ ആശംസകള്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു. വീഡിയോ കാണാനും പങ്കിടാനും സന്ദര്‍ശിക്കേണ്ട വെബ് വിലാസം: ംംം.സലൃമഹമീൌൃശാ.ീൃഴ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.