ജികെഎസ്എഫ് സീസണ്‍ - 8 : പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണ
Wednesday, September 3, 2014 10:20 PM IST
തിരുവനന്തപുരം: ഡിസംബര്‍ ഒന്നു മുതല്‍ ടൂറിസം വകുപ്പ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിംംഗ് ഫെസ്റിവലില്‍ സംസ്ഥാനത്തെ വ്യാപാര - വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ധാരണയായി. ടൂറിസം മന്ത്രി എ. പി. അനില്‍ കുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സഹകരിക്കുവാന്‍ ധാരണയായത്. ഈ സീസണില്‍ രജിസ്റര്‍ ചെയ്യുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ ഷോപ്പിംംഗ് മേളകള്‍ സംഘടിപ്പിക്കും. ആകര്‍ഷണീയമായ ഡിസ്ക്കൌണ്ടുകളും സമ്മാനങ്ങളും പ്രഖ്യാപിക്കും. കേരളത്തിന്റെ തനതായ ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യതകള്‍ ആരായുന്നതിന് പ്രത്യേക പദ്ധതി തയാറാക്കും.

വിദേശ - ആഭ്യന്തര ടൂറിസ്റുകളെ ആകര്‍ഷിക്കുന്നതിനായി ഉത്പാദന പ്രക്രിയ നേരിട്ട് കണ്ട് ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് സീ ആന്‍ഡ് പര്‍ച്ചേസ് പദ്ധതിക്ക് ഒക്ടോബറോടെ അന്തിമ രൂപം നല്‍കും. ജി കെ എസ് എഫ് ഡയറക്ടര്‍ കെ.എം. മുഹമ്മദ് അനില്‍ പദ്ധതികള്‍ വിശദീകരിച്ചു.


യോഗത്തില്‍ പൊതുമേഖല സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് കമറുദീന്‍ (ചെയര്‍മാന്‍) ഹാന്‍ഡി ക്രാഫ്റ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍,വി.ആര്‍. പ്രതാപന്‍ (ചെയര്‍മാന്‍) ഹാന്‍ഡ്വീവ്, കെ. എ. രാമന്‍ (എംഡി) ഹാന്‍ഡിക്രാഫ്റ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, സത്യരാജ് (സെക്രട്ടറി) സുരഭി, കെ.വി. ശശിധരന്‍ (എജിഎം) കെഎസ്ഐഇ, കെ. മുരളീധരന്‍ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍) ഹാന്‍ഡക്സ്, ബഷീര്‍കുട്ടി (ഡെപ്യൂട്ടി മാനേജര്‍) കയര്‍ഫെഡ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.