ന്യൂ മില്ലേനിയം കുറീസ് ടവര്‍ നാളെ സമര്‍പ്പിക്കും
ന്യൂ മില്ലേനിയം കുറീസ് ടവര്‍ നാളെ സമര്‍പ്പിക്കും
Sunday, August 31, 2014 10:36 PM IST
തൃശൂര്‍: കേരളത്തിലെ ചിട്ടി വ്യവസായരംഗത്തെ മുന്‍നിര സ്ഥാപനമായ ന്യൂ മില്ലേനിയം കുറീസിന്റെ വളര്‍ച്ചയിലെ മറ്റൊരു നാഴികക്കല്ലായ ന്യൂ മില്ലേനിയം കുറീസ് ടവര്‍ നാളെ തൃശൂരില്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായിരിക്കും. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ രാജന്‍ പല്ലന്‍, സി.എന്‍ ജയദേവന്‍ എംപി, എംഎല്‍എമാരായ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി.വിന്‍സെന്റ്, അഡ്വ. വി.എസ്.സുനില്‍കുമാര്‍, പി.എ.മാധവന്‍, തോമസ് ഉണ്ണിയാടന്‍, കല്യാണ്‍ സില്‍ക്സ് എം.ഡി പട്ടാഭിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി.ശ്രീകുമാര്‍ തുടങ്ങിയ സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ചിട്ടി മേഖലയില്‍ വിശ്വസ്ത സേവനത്തിലൂടെ 61 കുറികളിലായി 868 ഡിവിഷന്‍ കുറികള്‍ നടത്തുകയും അതില്‍ 38 കുറികളിലായി 557 ഡിവിഷന്‍ കുറികള്‍ വട്ടമെത്തിച്ച് ഒട്ടേറെ സുവര്‍ണനേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത ചരിത്രം ന്യൂ മില്ലേനിയം കുറീസിന്റെ മാത്രം പ്രത്യേകതയാണ്. ഇപ്പോള്‍ 37 രാജ്യങ്ങളിലും ഇന്ത്യയില്‍ കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സംസ്ഥാനങ്ങളിലെ 109200ല്‍ പരം കുടും—ബങ്ങളും ന്യൂ മില്ലേനിയം കുറീസിന്റെ സാഫല്യം തുടങ്ങി വിവിധ ചിട്ടികളില്‍ അംഗങ്ങളാണ്.


ഓണ്‍ലൈനില്‍ നേരിട്ടു കുറിലേലത്തില്‍ പങ്കെടുക്കാനുള്ള സൌകര്യം, ലോകത്തിന്റെ ഏതുഭാഗത്തുനിന്നും കുറി അടയ്ക്കാനുള്ള സൌകര്യം തുടങ്ങി ചിട്ടിരംഗത്ത് ഒട്ടേറെ നവീന സാങ്കേതിക വിദ്യകള്‍ക്ക് തുടക്കം കുറിച്ച പെരുമയും ന്യൂ മില്ലേനിയം കുറീസിനു മാത്രം സ്വന്തമാണ്.

ന്യൂമില്ലേനിയം കുറീസിന്റെ വിജയപാതയിലെ മറ്റൊരു സുപ്രധാന നാഴിക്കല്ലാണ് തൃശൂര്‍ ഇക്കണ്ടവാരിയര്‍ റോഡില്‍ എല്ലാ അത്യാധുനിക സൌകര്യങ്ങളോടെ പണിതുയര്‍ത്തിയിരിക്കുന്ന ന്യൂ മില്ലേനിയം കുറീസ് ടവര്‍.

കുറിമെംബേഴ്സ്, ഡയറക്ടേഴ്സ്, ഷെയര്‍ ഹോള്‍ഡേഴ്സ്, സ്റാഫ്, ചെയര്‍മാന്‍ അഡ്വ. റോബ്്സണ്‍ പോള്‍, മാനേജിംഗ് ഡയറക്ടര്‍ എന്‍.സി.ചുമ്മാര്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ എം.ഐ. ജോര്‍ജ്ജ് തുടങ്ങി എല്ലാവരുടേയും കൂട്ടായ പ്രയത്നമാണ് ന്യൂ മില്ലേനിയം കുറീസിന്റെ വിജയരഹസ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.