ലൈറ്റ്വെയ്റ്റ് ആഭരണ ശേഖരവുമായി മലബാര്‍ ഗോള്‍ഡ്
ലൈറ്റ്വെയ്റ്റ് ആഭരണ ശേഖരവുമായി മലബാര്‍ ഗോള്‍ഡ്
Saturday, August 30, 2014 10:18 PM IST
കൊച്ചി: ഫാഷന്‍ ലോകത്തെ നവീന ട്രെന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്കു പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ലൈറ്റ്വെയ്റ്റ് ആഭരണശേഖരവുമായി മലബാര്‍ ഗോള്‍ഡ്. ഗോള്‍ഡ്, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, അമൂല്യ രത്നങ്ങള്‍ എന്നിവയിലുള്ള നൂതനവും വ്യത്യസ്തവുമായ ലൈറ്റ്വെയ്റ്റ് ഡിസൈനുകള്‍ക്കായി ഹായ് കാഷ്വല്‍ ജ്വല്ലറി എന്ന പുതിയ ആഭരണശേഖരമാണു മലബാര്‍ ഗോള്‍ഡ്് ആന്‍ഡ് ഡയമണ്ട്സ് വിപണിയിലവതരിപ്പിച്ചത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ബ്രാന്‍ഡ് സെലിബ്രിറ്റി കാജല്‍ അഗര്‍വാള്‍ ഹായ് കാഷ്വല്‍ ജ്വല്ലറി ആഭരണപ്രേമികള്‍ക്കായി സമര്‍പ്പിച്ചു. ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദില്‍ നിന്ന് ആഭരണം കാജല്‍ അഗര്‍വാള്‍ ഏറ്റുവാങ്ങി.

പതിനേഴിനും 30നുമിടയില്‍ പ്രായമുള്ളവരുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് ഈ ആഭരണശ്രേണി ഒരുക്കിയിരിക്കുന്നതെന്നു ഗ്രൂപ്പ് ചെയര്‍മാന്‍ പറഞ്ഞു. ഓഫീസ്, കോളജ് വെയര്‍ എന്ന നിലയില്‍ രൂപകല്‍പന ചെയ്ത നെക്ലേസുകള്‍, സ്റ്റഡ്സ്, പെന്‍ഡന്റ്സ്, റിംഗ്സ്, ബ്രേസ്ലെറ്റ്സ്, ബാംഗിള്‍സ് എന്നിങ്ങനെ 5,000 രൂപയിലാരംഭിക്കുന്ന വിപുലമായ ശേഖരമാണു ഹായ് കാഷ്വല്‍ ജ്വല്ലറി.


ഹായ് കാഷ്വല്‍ ജ്വല്ലറി താമസിയാതെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഇന്ത്യയിലെയും വിദേശത്തെയും ഷോറൂമുകളിലും ലഭ്യമാകും.

ബൈബാക്ക് ഗാരന്റി, ആജീവനാന്ത സൌജന്യ മെയിന്റനന്‍സ്, ഒരു വര്‍ഷത്തെ സൌജന്യ ഇന്‍ഷ്വറന്‍സ് എന്നീ സവിശേഷതകളോടെയാണ് ആഭരണങ്ങള്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുന്നത്. വിപണിയിലിറക്കല്‍ ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് എംഡി ഒ. അഷര്‍, റീജണല്‍ ഹെഡ് ആര്‍. ജലീല്‍, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ. നിഷാദ്, മാര്‍ക്കറ്റിംഗ് ഹെഡ് അംജദ് ഹുസൈന്‍ തുടങ്ങിയവരും സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.