ബിസിനസിനായുള്ള നൂതന ആശയങ്ങള്‍ പങ്കുവച്ച് ഒരു ലക്ഷം രൂപ നേടാം
Thursday, August 28, 2014 10:13 PM IST
കൊച്ചി: സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ക്കു വഴിതെളിക്കുന്ന തരത്തിലുള്ള നൂതന ആശയങ്ങള്‍ പങ്കുവയ്ക്കുന്ന യുവ സംരംഭകര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി നേടാനും വിദഗ്ധരുടെ മേല്‍നോട്ടത്തിലും സാമ്പത്തിക സഹായത്തിലും പ്രവര്‍ത്തിക്കാനും അവസരം.

സംരംഭകത്വ വിപ്ളവം സാധ്യമാക്കിയ സ്റാര്‍ട്ടപ്പ് വില്ലേജും ലാഭേച്ഛയില്ലാതെ സാമൂഹിക നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വില്‍ഗ്രോ എന്ന സ്ഥാപനവും കൈകോര്‍ത്താണ് അണ്‍കണ്‍വെന്‍ഷണ്‍ എല്‍ എന്ന സംരംഭത്തിനു തുടക്കം കുറിക്കുന്നത്. ഇതിലൂടെ സംരംഭകര്‍ക്കു വിദഗ്ധരുടെ മുന്‍പാകെ ആശയങ്ങള്‍ അവതരിപ്പിക്കാവുന്നതാണ്.

നല്ല ആശയങ്ങള്‍ക്കു വില്‍ഗ്രോയുടെ മേല്‍നോട്ടവും സാമ്പത്തിക സഹായവും ലഭിക്കും.


നാളെ സ്റാര്‍ട്ടപ്പ് വില്ലേജിലാണ് ഇതിനായി പിച്ചിംഗ് സെഷന്‍ സംഘടിപ്പിക്കുന്നത്. സാമൂഹിക പ്രശ്നങ്ങളൈ നേരിടാനുള്ള മികച്ച മാര്‍ഗങ്ങള്‍ തേടുന്ന യുവ സംരംഭകര്‍ക്ക് ഇതില്‍ പങ്കെടുക്കാം. വിജയശാലികളായ സാമൂഹ്യ സംരംഭകര്‍, സോഷ്യല്‍ ഇന്‍കുബേറ്റേഴ്സ്, സീഡ് ഇന്‍വെസ്റ്റേഴ്സ്, വില്‍ഗ്രോ വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതിക്കു മുന്‍പിലാണ് ആശയങ്ങള്‍ പങ്കുവയ്ക്കുന്നത്.വിജയിക്ക് സംരംഭക ഘട്ടത്തില്‍ ഒരു ലക്ഷം രൂപയും ആശയ ഘട്ടത്തില്‍ 50,000 രൂപയും സമ്മാനമായി ലഭിക്കും. ഇന്ത്യയിലെ 15 നഗരങ്ങളില്‍ അണ്‍കണ്‍വെന്‍ഷണ്‍ എല്‍ സംഘടിപ്പിക്കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് വു://ംംം.ൌിര്ീിലിശീിേ.രീ.ശി/ൌിര്ീിലിശീിേഹ സന്ദര്‍ശിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.