ഫെഡറല്‍ ബാങ്ക് സ്മൈല്‍സിനു തുടക്കമായി
ഫെഡറല്‍ ബാങ്ക് സ്മൈല്‍സിനു തുടക്കമായി
Saturday, August 23, 2014 11:10 PM IST
കൊച്ചി: ഫെഡറല്‍ ബാങ്ക് സ്മൈല്‍സ് എന്ന എംപ്ളോയി അസിസ്റ്റന്‍സ് സെന്റര്‍ ആരംഭിച്ചു. മറൈന്‍ഡ്രൈവിലെ ഫെഡറല്‍ ടവറില്‍ നടന്ന ചടങ്ങിലാണു സെന്ററിനു തുടക്കമിട്ടത്. ജോലി സംബന്ധമായും വ്യക്തിപരമായും ജീവനക്കാര്‍ക്കു പ്രഫഷണല്‍ രീതിയില്‍ സഹായം നല്‍കുന്ന ഏറെ സവിശേഷതകളുള്ള ഈ സെന്ററിന്റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ഗ്രേസ് എലിസബത്ത് കോശിയാണ് നിര്‍വഹിച്ചത്.

ആദ്യഘട്ടത്തില്‍ കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ പരിശീലനം സിദ്ധിച്ച പ്രഫഷണലുകള്‍ക്കൊപ്പമാണു പ്രോഗ്രാം ഒരുക്കുന്നത്. ബാങ്കിന്റെ പരിശീലനം നേടിയ ജീവനക്കാരുടെ സംഘവും പ്രോഗ്രാമിന്റെ സംഘാടനത്തില്‍ പങ്കാളികളാവും.


രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ഐ. ഇഞ്ചോടി, ജനറല്‍ മാനേജറും എച്ച്ആര്‍ തലവനുമായ തമ്പി കുര്യന്‍ എന്നിവരും ചടങ്ങില്‍ പ്രസംഗിച്ചു. ജീവനക്കാര്‍ നീല, മഞ്ഞ നിറങ്ങളിലുള്ള ബലൂണുകള്‍ പറത്തിവിട്ടാണ് സ്മൈല്‍സിനു തുടക്കമിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.