പിജിയോണ്‍ മിയോ നോണ്‍-സ്റിക് കുക്ക് വെയര്‍ വിപണിയില്‍
പിജിയോണ്‍ മിയോ നോണ്‍-സ്റിക് കുക്ക് വെയര്‍ വിപണിയില്‍
Thursday, August 21, 2014 10:03 PM IST
ഐഎസ്ഒ 9001:2008 അംഗീകാരമുള്ള സ്റൌവ്ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് പിജിയോണ്‍ മിയോ എന്ന പുതിയ നോണ്‍-സ്റിക് കുക്ക് വെയര്‍ വിപണിയിലിറക്കി. പിജിയോണ്‍ മിയോ നോണ്‍-സ്റിക് കുക്ക് വെയര്‍ രൂപകല്പന ചെയ്തിരിക്കുന്നത് വിശിഷ്ടമായ പ്യൂര്‍ കോട്ട് ടെക്നോളജി ഉപയോഗിച്ചാണ്. പ്രതലം പട്ടുപോലെ മിനുസമുള്ളതായിരിക്കും. ഇന്‍-ഹൌസ് ഫോര്‍ കളര്‍ സില്‍ക്ക് സ്ക്രീന്‍ പ്രിന്റിംഗ് മെഷീന്‍ ഉപയോഗിക്കുന്നതുമൂലം കുക്ക് വെയറിന്റെ ഡിസൈനര്‍ പ്രോഡക്റ്റ് റെയ്ഞ്ച് മനോഹരമാണ്.

അമേരിക്കയിലെ ഡ്യൂപോണ്ട് കമ്പനിയുടെ 5 ലെയര്‍ ടെഫ്ലോണ്‍ കോട്ടിംഗാണ് ഉപയോഗിച്ചിരിക്കുന്നത്. നോണ്‍-സ്റിക് പ്രതലത്തില്‍ പോറല്‍ വീഴില്ല. രണ്ടിരട്ടി പ്രതിരോധവും ഒപ്പം കൂടുതല്‍ മിനുസവും വൃത്തിയാക്കല്‍ എളുപ്പവുമാക്കുന്നു. വിഷമയമുള്ള പുക ഉണ്ടാകുന്നില്ല. എര്‍ഗോനോമിക്സ് പിടികള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നവയാണ്. തവ, കടായ്, ഫ്രൈ പാന്‍, അപ്പച്ചട്ടി, സമചതുരത്തിലുള്ള ഗ്രിഡില്‍ തുടങ്ങിയ ഉത്പന്നശ്രേണിയില്‍ വിവിധ വലിപ്പത്തിലും ആകര്‍ഷകമായ 4,6,8 എന്നീ പീസുകളുള്ള ഗിഫ്റ്റ് സെറ്റുകളായും ലഭ്യമാണ്.


സ്റൌവ്ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് 2012-13ല്‍ 500 കോടി വിറ്റുവരവുള്ള കമ്പനിയാണ്. സ്റൌവ്ക്രാഫ്റ്റിന്റെ പ്രമുഖ ബ്രാന്‍ഡുകളാണ് പീജിയണും ഗില്‍മയും. പ്രഷര്‍കുക്കര്‍, നോണ്‍സ്റിക് വെയര്‍, ഗ്യാസ് കുക്കര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മിക്സര്‍, ഗ്രൈന്‍ഡര്‍ തുടങ്ങിയവ സ്റൌവ്ക്രാഫ്റ്റ് ഉത്പാദിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.