ഫെഡറല്‍ ബാങ്ക് സിഎസ്ആറിനായി ട്രസ്റ് രൂപവത്കരിച്ചു
ഫെഡറല്‍ ബാങ്ക് സിഎസ്ആറിനായി ട്രസ്റ് രൂപവത്കരിച്ചു
Thursday, August 21, 2014 10:03 PM IST
കൊച്ചി: ഫെഡറല്‍ ബാങ്ക് ഹോര്‍മീസ് മെമ്മോറിയല്‍ ട്രസ്റ് രൂപീകരിച്ചതായി ബാങ്ക് ചെയര്‍മാന്‍ പ്രഫ. ഏബ്രഹാം കോശി പത്രസമ്മേളനത്തില്‍ അറിയിച്ചു. ബാങ്ക് സ്ഥാപകനായ പരേതനായ കെ.പി.ഹോര്‍മീസിന്റെ ആശയങ്ങളുടെ സാക്ഷാത്ക്കാരത്തിനായി സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ഇനി ഫെഡറല്‍ ബാങ്ക് ഹോര്‍മീസ് മെമ്മോറിയല്‍ ഫൌണ്േടഷന്‍ ട്രസ്റിനു കീഴിലായിരിക്കും നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ട്രസ്റില്‍ ബാങ്ക് ചെയര്‍മാന്‍ മാനേജിംഗ് ട്രസ്റിയായിരിക്കും. എംഡി ആന്‍ഡ് സിഇഒ, എക്സിക്യൂട്ടീവ് ഡയറക്ടര്‍, ബോര്‍ഡ് പ്രതിനിധി, സിഎസ്ആര്‍ ഹെഡ്, ബാങ്ക് ഓഫീസര്‍മാരുടെയും സ്റാഫ് അംഗങ്ങളുടെയും പ്രതിനിധികള്‍ എന്നിവരും ട്രസ്റില്‍ അംഗങ്ങളായിരിക്കും.

ബാങ്ക് 16 മുതല്‍ 18 കോടി രൂപവരെ സംസ്ഥാനത്ത് ഈ വര്‍ഷം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുമെന്നു എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഇത് 10 കോടി രൂപയായിരുന്നു. രാജ്യത്താകമാനം ഈ വര്‍ഷം ബാങ്ക് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുക 21 കോടി രൂപയായിരിക്കും.


ബാങ്കിന്റെ എല്ലാ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും ട്രസ്റായിരിക്കും. യുവതലമുറയുടെ കഴിവുകള്‍ പരിപോഷിപ്പിക്കല്‍, സ്കൂളുകളില്‍ ശുചിത്വപൂര്‍ണമായ പശ്ചാത്തല സൌകര്യം ഒരുക്കല്‍, പഠനവൈകല്യമുള്ളതും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാത്തതുമായ കുട്ടികള്‍ക്കുള്ള പരിചരണം തുടങ്ങിയവയ്ക്കാണു ട്രസ്റ് ഈ വര്‍ഷം ഊന്നല്‍ നല്‍കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രസ്റിന്റെ പ്രാരംഭപ്രവര്‍ത്തനം എന്ന നിലയില്‍ സംസ്ഥാനത്തെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ഡിബേറ്റ് മത്സരം സംഘടിപ്പിക്കും. സ്പീക്ക് ഫോര്‍ കേരള എന്നു പേരിട്ടിരിക്കുന്ന മത്സരം 25നു തുടങ്ങും. രണ്ടു മാസം നീണ്ടുനില്‍ക്കും. മത്സര വിജയിയെ യൂത്ത് ഓഫ് ദ ഇയര്‍ കേരളയായി പ്രഖ്യാപിക്കും. വിജയിക്കു മൂന്നുലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും 50,000 രൂപയും കെ.പി. ഹോര്‍മീസിന്റെ പേരിലുള്ള ട്രോഫിയും നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.