എയര്‍ ഇന്ത്യ എക്സ്പ്രസ് എട്ടു വിമാനങ്ങള്‍ വാടകയ്ക്കെടുക്കും
Wednesday, August 20, 2014 10:26 PM IST
മുംബൈ: എയര്‍ ഇന്ത്യയുടെ ബജറ്റ് വിഭാഗമായ എയര്‍ ഇന്ത്യ എക്സ്പ്രസ് എട്ടു വിമാനങ്ങള്‍കൂടി വാടകയ്ക്കെടുക്കും. ബജറ്റ് വിമാനക്കമ്പനികള്‍ തമ്മിലുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കുന്നതിനായിട്ടാണു പുതിയ നീക്കം.

ഷാര്‍ജയിലെ എയര്‍ അറേബ്യ, ദുബായിയിലെ ഫ്ളൈ ദുബായ്, മലേഷ്യയുടെ എയര്‍ ഏഷ്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവയാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന എതിരാളികള്‍. കൊച്ചി ആസ്ഥാനമായുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് 12 അന്താരാഷ്ട്ര റൂട്ടുകളിലും 11 ആഭ്യന്തര റൂട്ടുകളിലുമായി 165 സര്‍വീസുകള്‍ നടത്തുന്നുണ്ട്. 17 വിമാനങ്ങളാണുള്ളത്. കേരളത്തില്‍ നിന്നു മാത്രം 87 സര്‍വീസുകളുണ്ട്. 2010 വരെ 25 വിമാനങ്ങളാണുണ്ടായിരുന്നത്.


മംഗലാപുരത്ത് ഒരു വിമാനം തകര്‍ന്ന് അനവധി പേര്‍ മരിച്ചതോടെ വാടകയ്ക്കെടുത്ത എട്ടുവിമാനങ്ങള്‍ തിരികെ നല്‍കി. ബോയിംഗ് 737-800 ഇനത്തില്‍പ്പെട്ട വിമാനങ്ങളാണു വാടകയ്ക്കെടുക്കുന്നത്. ഇതിനായി ടെന്‍ഡര്‍ വിളിച്ചുകഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.