ഒമ്പതു റൂട്ടുകളില്‍ ട്രെയിനുകളുടെ വേഗം കൂട്ടും
ഒമ്പതു റൂട്ടുകളില്‍ ട്രെയിനുകളുടെ വേഗം കൂട്ടും
Saturday, July 26, 2014 10:28 PM IST
ന്യൂഡല്‍ഹി: ഒമ്പതു റെയില്‍ റൂട്ടുകളില്‍ യാത്രാവണ്ടികളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെയാക്കാന്‍ തീരുമാനിച്ചു.

ഡല്‍ഹി- ആഗ്ര, ഡല്‍ഹി-ചണ്ഡീഗഡ്, ഡല്‍ഹി- കാണ്‍പുര്‍, നാഗ്പുര്‍- ബിലാസ്പുര്‍, മൈസൂര്‍-ബാംഗളൂര്‍-ചെന്നൈ, മുംബൈ- ഗോവ, മുംബൈ- അഹമ്മദാബാദ്, ചെന്നൈ- ഹൈദരാബാദ്, നാഗ്പുര്‍- സെക്കന്തരാബാദ് എന്നീ റൂട്ടുകളിലാണു ട്രെയിനുകളുടെ വേഗം കൂട്ടുന്നതെന്നു റെയില്‍വേ സഹമന്ത്രി മനോജ് ഗുപ്ത ലോക്സഭയില്‍ അറിയിച്ചു.


ന്യൂഡല്‍ഹി- ആഗ്ര റൂട്ടില്‍ ശതാബ്്ദി എക്സ്പ്രസിന്റെ വേഗം പരീക്ഷണാര്‍ഥം 160 കിലോമീറ്ററാക്കിയിട്ടുണ്ട്. ട്രാക്കിന്റെ ക്ഷമത പരിശോധിച്ച ശേഷമായിരുന്നു ഇത്. ഏറ്റവും പുതിയ ലിങ്ക് ഹോഫിമാന്‍ ബുഷ്( എല്‍ എച്ച്ബി) കോച്ചുകളും ഇലക്ട്രിക് കോച്ചുകളും 180 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചു പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.