പാരസെറ്റമോള്‍ നടുവേദനയ്ക്കു ഫലപ്രദമല്ലെന്നു പഠനറിപ്പോര്‍ട്ട്
പാരസെറ്റമോള്‍ നടുവേദനയ്ക്കു ഫലപ്രദമല്ലെന്നു പഠനറിപ്പോര്‍ട്ട്
Saturday, July 26, 2014 10:27 PM IST
ലണ്ടന്‍: ലോകം മുഴുവന്‍ വേദനസംഹാരിയായി ഉപയോഗിക്കുന്ന പാരസെറ്റമോള്‍ കടുത്ത നടുവേദനയ്ക്ക് പെട്ടെന്നുള്ള പരിഹാരമല്ലെന്നു പഠന റിപ്പോര്‍ട്ട്. ഇതുകൊണ്ടു നടുവേദന പെട്ടെന്ന് അകറ്റാന്‍ കഴിയില്ലെന്നു വൈദ്യശാസ്ത്ര മാസികയായ ലാന്‍സെറ്റില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

നടുവേദനയ്ക്ക് സാധാരണ ഉപയോഗിക്കുന്ന പ്ളേസിബോ എന്ന മരുന്ന് നല്‍കുന്നതിനപ്പുറമുള്ള ഫലം പാരസെറ്റമോള്‍ നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു വേദന സംഹാരി എന്ന നിലയില്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നതില്‍ അര്‍ഥമില്ലെന്നു ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയിലെ ഗവേഷകന്‍ ക്രിസ്റഫര്‍ വില്യംസ് പറയുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇതേപ്പറ്റി പഠനം നടത്തിയത്. ലോകവ്യാപകമായുള്ള ഒന്നാണ് ലോവര്‍ ബാക്ക് പെയ്ന്‍. അമേരിക്കയില്‍ ഇതിന്റെ ചികിത്സയ്ക്കായി ഒരുവര്‍ഷം ചെലവിടുന്നത് ആറുലക്ഷം കോടി രൂപയിലേറെയാണ്. നടുവേദനയുമായി ഒരു ഡോക്ടറുടെ മുന്നിലെത്തുന്ന രോഗിക്ക് ആദ്യം എഴുതിക്കൊടുക്കുന്നത് പാരസെറ്റമോള്‍ ആണ്.


സിഡ്നിയില്‍ 1652 പേരില്‍ പരീക്ഷണം നടത്തിയാണ് വില്യംസും സംഘവും ഇതു സ്ഥിരീകരിച്ചത്. കടുത്ത നടുവേദനക്കാര്‍ക്ക് നാലാഴ്ച തുടര്‍ച്ചയായി പാരസെറ്റമോള്‍ നല്‍കി. പാരസെറ്റമോള്‍ നല്‍കിയവര്‍ക്ക് 17 ദിവസം കൊണ്ടു വേദന കുറഞ്ഞപ്പോള്‍ പ്ളേസിബോ നല്‍കിയവര്‍ക്ക് 16 ദിവസം കൊണ്ടു വേദനയ്ക്കു ശമനമുണ്ടായി. എന്നാല്‍ എന്തുകൊണ്ട് പാരസെറ്റമോള്‍ ഫലപ്രദമാകുന്നില്ലെന്നു കണ്െടത്താന്‍ സംഘത്തിനു കഴിഞ്ഞിട്ടില്ല. തലവേദന, കടുത്ത പേശീവേദന, പല്ലുവേദന, ശസ്ത്രക്രിയ കഴിഞ്ഞുള്ള വേദന എന്നിവയ്ക്ക് പാരസെറ്റമോള്‍ പെട്ടെന്നുള്ള പരിഹാരമാകുന്നുണ്െടന്നു സംഘാംഗമായ ക്രിസ്റീന്‍ ലിന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.