വരള്‍ച്ച: ഉത്തരേന്ത്യയില്‍ തേയിലച്ചെടികള്‍ നശിക്കുന്നു
Thursday, April 24, 2014 9:56 PM IST
കോല്‍ക്കത്ത: ഉത്തരേന്ത്യയില്‍ തുടരുന്ന കടുത്ത വരള്‍ച്ചയില്‍ തേയിലച്ചെടികള്‍ നശിക്കുന്നു. പ്രധാനമായും ആസാമില്‍ ഉത്പാദനം കാര്യമായി താഴ്ന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇവിടെ ചെടികള്‍ക്കു വേണ്ടതു 310 മില്ലിമീറ്റര്‍ മഴയാണെങ്കില്‍ ആകെ പെയ്തത് 71 മില്ലിമീറ്റര്‍ മാത്രമാണെന്നു ഇന്ത്യന്‍ ടീ അസോസിയേഷന്‍ അറിയിച്ചു. പുതിയ കൊളുന്ത് വരുന്നതിനും വളപ്രയോഗം നടത്തുന്നതിനും മഴയുടെ അഭാവം തടസമായിരിക്കുകയാണ്. മാത്രമല്ല ജലസേചന ചെലവും കൂടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.