സര്‍വീസ് ടാക്സ് ട്രിബ്യൂണല്‍ ബെഞ്ച് കൊച്ചിയില്‍ സ്ഥാപിക്കണം: സര്‍വീസ് ടാക്സ് പെന്‍ഷനേഴ്സ് അസോ.
Monday, April 21, 2014 11:32 PM IST
കൊച്ചി: സര്‍വീസ് ടാക്സിന്റെ വ്യാപ്തി വര്‍ധിക്കുകയും കേരളത്തില്‍ നിന്നുള്ള കേസുകള്‍ ബാംഗളൂര്‍ ബെഞ്ചില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കസ്റംസ്, എക്സൈസ്, സര്‍വീസ് ടാക്സ് ട്രിബ്യൂണലിന്റെ ബെഞ്ച് കൊച്ചിയില്‍ സ്ഥാപിക്കണമെന്ന് ഓള്‍ കേരള സര്‍വീസ് ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

1994ലെ കേന്ദ്ര ബജറ്റില്‍ ടെലഫോണ്‍, ഇന്‍ഷ്വറന്‍സ്, സ്റ്റോക്ക് ബ്രോക്കര്‍ എന്നീ മൂന്നു സേവനങ്ങള്‍ക്ക് മാത്രം ഏര്‍പ്പെടുത്തി തുടങ്ങിവച്ച നികുതി 2011 ആയപ്പോഴേക്കും 119 ഇനങ്ങളിന്‍മേലായി. ഇപ്പോള്‍ ഏതാണ്ട് 50 ഇനങ്ങളടങ്ങുന്ന നെഗറ്റീവ് ലിസ്റ്റ് ഒഴികെ സമസ്ത സേവനങ്ങള്‍ക്കും നികുതിയുണ്ട്.


1994 ല്‍ കേവലം 100 കോടി മാത്രം സമാഹരിച്ചിടത്ത് ഇപ്പോള്‍ 12,000 കോടി രൂപ നികുതി പിരിവുണ്െടന്നും കമ്മിറ്റി പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് അഡ്വ. മാത്യു പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ഉണ്ണികൃഷ്ണന്‍, പി.ഇ. ഭാസ്കരന്‍, അഡ്വ. അനന്തന്‍ പിള്ള, അഡ്വ. ടി. ജോണ്‍ ജോര്‍ജ്, അഡ്വ. കെ.ടി. സെബാസ്റ്റ്യന്‍, ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് കെ.ടി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.