ടിസിഎസ് അറ്റാദായം 51.5% ഉയര്‍ന്നു
ടിസിഎസ് അറ്റാദായം 51.5% ഉയര്‍ന്നു
Thursday, April 17, 2014 10:15 PM IST
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വേര്‍ കമ്പനിയായ ടിസിഎസിന്റെ നാലാംപാദ അറ്റാദായത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 51.5% വര്‍ധന. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 5297 കോടി രൂപയാണ് അറ്റാദായം.

വരുമാനം 21,551 കോടിയായി ഉയര്‍ന്നു. 31.2% വര്‍ധനയാണ് ഇതു കാണിക്കുന്നത്. അറ്റാദായം ഉയര്‍ന്ന സാഹചര്യത്തില്‍ ഓഹരിക്ക് 32 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. വിപണിയില്‍ ശക്തമായ സാന്നിധ്യവും വളര്‍ച്ചയും ഉറപ്പിക്കാന്‍ കഴിഞ്ഞുവെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.


കഴിഞ്ഞവര്‍ഷം കമ്പനിയുടെ വരുമാനം 16,439.09 കോടി രൂപയായിരുന്നു. നാലാംപാദത്തില്‍ 9751 ജീവനക്കാരെ പുതുതായി എടുത്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷം പുതിയ ജീവനക്കാര്‍ 24,268 ആണ്.

ഇതോടെ മൊത്തം ജീവനക്കാര്‍ 300,464 ആയി. യൂറോപ്പ്, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളിലാണു കമ്പനി കാര്യമായ വളര്‍ച്ച നേടിയത്. ഇതില്‍ യൂറോപ്പാണ് മുന്നില്‍. നാലാംപാദത്തില്‍ നാലുവന്‍കിട കരാറുകളാണു ടിസിഎസ് ഒപ്പിട്ടത്. ഈപാദത്തില്‍ കമ്പനിയുടെ ലിക്വിഡ് ആസ്തി 1,46800 കോടി ഡോളറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.