ഫാഷന്‍ ബൂട്ടിക് ഉടമകളായ സ്ത്രീകള്‍ക്ക് വായ്പാ പദ്ധതി
Thursday, April 17, 2014 10:15 PM IST
ന്യൂഡല്‍ഹി: വനിതകളായ ഫാഷന്‍ ബൂട്ടിക് ഉടമകള്‍ക്കായി സ്റേറ്റ് ബാങ്ക് ഓഫ ഇന്ത്യ പുതിയ വായ്പാ പദ്ധതി ആവിഷ്്കരിച്ചു.

ബൂട്ടിക് ഫിനാന്‍സിംഗ് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ പ്രവര്‍ത്തന മൂലധനത്തോടൊപ്പം കാലാവധിയിലുള്ള വായ്പയും അനുവദിക്കും. ഈ രംഗത്തെ വളര്‍ച്ച മുന്നില്‍ക്കണ്ടാണ് പദ്ധതി ആവിഷ്്കരിച്ചിരിക്കുന്നതെന്നു ചീഫ് ജനറല്‍ മാനേജര്‍(ബംഗാള്‍ സര്‍ക്കിള്‍) സുനില്‍ ശ്രീവാസ്തവ അറിയിച്ചു. പലിശനിരക്കില്‍ ഇളവോടെ ഏഴുവര്‍ഷം കാലാവധിയില്‍ 50 ലക്ഷം രൂപ വരെ അനുവദിക്കും.

കൂടാതെ ഓവര്‍ഡ്രാഫ്റ്റ് സൌകര്യവും അനുവദിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.