പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡില്‍ വളപ്പിലയ്ക്ക് തിളക്കമാര്‍ന്ന വിജയം
പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡില്‍  വളപ്പിലയ്ക്ക് തിളക്കമാര്‍ന്ന വിജയം
Tuesday, April 15, 2014 10:27 PM IST
കൊച്ചി: അഡ്വര്‍ടൈസിംഗ് ക്ളബ്ബ് കൊച്ചിയും പെപ്പര്‍ ക്രിയേറ്റീവ് ട്രസ്റും ചേര്‍ന്നും ഏര്‍പ്പെടുത്തിയ പെപ്പര്‍ അവാര്‍ഡില്‍ വളപ്പില കമ്യൂണിക്കേഷന്‍സ് 4 അവാര്‍ഡുകള്‍ നേടി കേരള കാറ്റഗറിയില്‍ മുന്നിലെത്തി.

മാനേജിംഗ് ഡയറക്ടര്‍മാരായ ജയിംസ് വളപ്പില, ജോന്‍സ് വളപ്പില, ജനറല്‍ മാനേജര്‍ ശശിധരന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ രഘുനാഥ്, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ടീന ജോസഫ് എന്നിവര്‍ വളപ്പില കമ്യൂണിക്കേഷന്‍സിനു വേണ്ടി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.


അഡ്വര്‍ടൈസിംഗ് ക്ളബ്ബ് കൊച്ചിന്‍ ഈവര്‍ഷം നടത്തിയ പെപ്പര്‍ ഡെഡ്ലൈന്‍ കോണ്ടസ്റില്‍ ഒന്നാംസ്ഥാനവും സ്പോര്‍ട്സ് മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്‍ പദവിയും വളപ്പില കമ്യൂണിക്കേഷന്‍സിനു ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.