റിലയന്‍സിന്റെ സൌകര്യങ്ങള്‍ ഉപയോഗിച്ചാല്‍ ഒഎന്‍ജിസിക്ക് 80 കോടി ഡോളര്‍ ലാഭിക്കാനാകും
Tuesday, April 15, 2014 10:26 PM IST
ഹൈദരാബാദ്: കൃഷ്ണ ഗോദാവരി തടത്തില്‍ എണ്ണ, പ്രകൃതിവാതക പര്യവേക്ഷണത്തിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ 80 കോടി ഡോളര്‍ ലാഭിക്കാനാകുമെന്നു പഠനറിപ്പോര്‍ട്ട്്.

ഒഎന്‍ജിസി നിയോഗിച്ച നോര്‍വെയിലെ അകെര്‍ സൊലൂഷന്‍സാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കിയത്. കെജി തടത്തിലെ ചില പാടങ്ങള്‍ ഒഎന്‍ജിസി ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ പ്രോസസിംഗ് ചാര്‍ജ് റിലയന്‍സിനു ലഭിക്കും. അടിസ്ഥാനസൌകര്യങ്ങള്‍ പങ്കുവയ്ക്കുന്നത് ഇരുകമ്പനികള്‍ക്കും ഗുണകരമാകും. കിഴക്കന്‍ തീരത്ത് റിലയന്‍സിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് ഒ എന്‍ ജിസി കരാര്‍ ഒപ്പുവച്ചിരുന്നു. സാങ്കേതികവും ധനപരവുമായ സാധ്യതകളാണു അകെര്‍ പരിശോധിച്ചത്. രണ്ടിലും വളരെ തൃപ്തികരമായ റിപ്പോര്‍ട്ട് അകെര്‍ സമര്‍പ്പിച്ചത്. 2017 മുതല്‍ രണ്ടുകമ്പനികളും ഒരുമിച്ചു മുന്നോട്ടുപോകുമെന്നാണു പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.