Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
രൂപയുടെ തിരിച്ചുവരവ് വിപണിയുടെ മുഖഛായ മാറ്റി
Click here for detailed news of all items Print this Page
ഓഹരി അവലോകനം /സോണിയ ഭാനു

മുംബൈ: ബോംബെ സെന്‍സെക്സ് 650 പോയിന്റിന്റെ തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ നിക്ഷേപകരുടെ ശ്രദ്ധ വീണ്ടും പിടിച്ചുപറ്റി. ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപയുടെ തിരിച്ചുവരവാണ് ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ മുഖഛായ മാറ്റി മറിച്ചത്. റിക്കാര്‍ഡ് തകര്‍ച്ചയായ 69.25ല്‍ നിന്ന് 64.93 ലേക്ക് രൂപ മുന്നേറിയത് ഫണ്ടുകളില്‍ പ്രതീക്ഷ പകര്‍ന്നു. ഒരാഴ്ചകൊണ്ട് രൂപയ്ക്ക് അഞ്ചു ശതമാനം നേട്ടം. പോയവാരം വിദേശ ഫണ്ടുകള്‍ 2600 കോടി രൂപയുടെ നിക്ഷേപം നടത്തി.

ഓഗസ്റില്‍ അവരുടെ വില്പന 16,000 കോടി രൂപയായിരുന്നു. ഇതാവട്ടെ മൂന്നു മാസത്തിനിടയിലെ ഏറ്റവും കനത്ത വില്പനയും. ആര്‍ബിഐക്കു പുതിയ ഗവര്‍ണര്‍ എത്തിയതാണ് നാണയ വിപണിയിലെ പുത്തന്‍ സംഭവവികാസങ്ങള്‍ക്ക് വഴിതെളിച്ചത്.

ഇപ്പോഴത്തെ നിലയ്ക്ക് രൂപ 60.19 വരെ മെച്ചപ്പെടാം. ഇതിനിടയില്‍ 63.89ലും 62.56ലും രൂപയ്ക്ക് തടസമുണ്ട്. എന്നാല്‍ വീണ്ടും ദുര്‍ബലാവസ്ഥയിലേക്ക് നീങ്ങിയാല്‍ ആദ്യ താങ്ങ് 67.59-69.96 ലാണ്. ഇതു നഷ്ടപ്പെട്ടാല്‍ 71.29 വരെ രൂപയുടെ മുല്യം ഇടിയാം.

രൂപയുടെ പ്രതിദിന ചാര്‍ട്ട് നല്‍കുന്ന സൂചന താല്‍ക്കാലികമായി രൂപ ഡോളറിനു മുന്നില്‍ കരുത്തു നിലനിര്‍ത്തുമെന്നാണ്. സാമ്പത്തിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പുതിയ പ്രഖ്യാപനങ്ങള്‍ ഈ അവസരത്തില്‍ പുറത്തുവന്നാല്‍ അതു രൂപയുടെ മൂല്യം മെച്ചപ്പെടുത്തും. വിദേശ ഫണ്ടുകളെ ആകര്‍ഷിക്കാനുതകുന്ന പ്രഖ്യാപനങ്ങളും ആര്‍ബിഐയില്‍ നിന്നു പ്രതീക്ഷിക്കാം. ബാങ്കിംഗ് ഓഹരികള്‍ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് വാരത്തിന്റെ അവസാന രണ്ടു ദിവസങ്ങളില്‍ കാഴ്ചവച്ചത്. സെന്‍സെക്സ് തുടക്കത്തിലെ 18,619ല്‍ നിന്നു വാരമധ്യം 18,188 ലേക്ക് തകര്‍ന്നു. ഒറ്റദിവസം 700 പോയിന്റ് ഇടിവ് ചെറുകിട നിക്ഷേപകരെ മുള്‍മുനയില്‍ നിര്‍ത്തി. എന്നാല്‍ അവസാന മൂന്നു ദിവസങ്ങളില്‍ അലയടിച്ച ബുള്ളിഷ് ട്രന്‍ഡ് സൂചികയെ 19,290 വരെ ഉയര്‍ത്തി.

മുന്‍വാരം സൂചിപ്പിച്ച 19,076 ലെ തടസം മറികടന്ന വിപണിയുടെ അടുത്ത ലക്ഷ്യം 19,644 പോയിന്റാണ്. ഈ കടമ്പ തകര്‍ക്കാനായാല്‍ 20,018 ലേക്ക് വിപണി ഒളികണ്ണിട്ട് നോക്കാം. മുന്‍വാരം വ്യക്തമാക്കിയ സെക്കന്‍ഡ് റെസിസ്റന്‍സായ 20,347 വീണ്ടും നിര്‍ണായകമാവും. അതേ സമയം തിരുത്തലിനു തുനിഞ്ഞാല്‍ 18,542-17,814 ലാവും താങ്ങ്.

സെന്‍സെക്സ് അതിന്റെ 100, 200 ഡെയ്ലി മൂവിംഗ് അവറേജിനടുത്താണ്. വാരത്തിന്റെ അവസാന മൂന്നു നാളുകളിലായി താഴ്ന്ന റേഞ്ചില്‍ നിന്നു വാരിക്കൂട്ടിയ 1035 പോയിന്റ് കരുത്താണ് വിപണിയുടെ അടിയൊഴുക്ക് മാറ്റിമറിച്ചത്. മൂന്നു ദിവസം കൊണ്ട് 5.67 ശതമാനം സെന്‍സെക്സ് ഉയര്‍ന്നു. സാങ്കേതികമായി വീക്ഷിച്ചാല്‍ സെന്‍സെക്സിനു പാരാബോളിക്ക് എസ്എആര്‍, എംഎസിഡി എന്നിവ ബുള്ളിഷ് ട്രന്‍ഡിലാണ്.


നിഫ്റ്റിയും മികച്ച പ്രകടനം വാരത്തിന്റെ രണ്ടാം പകുതിയില്‍ കാഴ്ചവച്ചു. 5330 ല്‍ നിന്ന് 5687 വരെ നിഫ്റ്റി മുന്നേറി. വ്യാപാരം അവസാനിക്കുമ്പോള്‍ 5680 ല്‍ നിലകൊള്ളുന്ന സൂചികയുടെ അടുത്ത പ്രതിരോധം 5801 ലാണ്. ഇതു കടന്നാല്‍ വരുന്ന രണ്ടാഴ്ചകളിലെ ടാര്‍ജറ്റ് 5922-6158 പോയിന്റാവും. അത്തരം ഒരു ബുള്ളിഷ് ട്രന്‍ഡിലേക്ക് പ്രവേശിക്കാനായില്ലെങ്കില്‍ വീണ്ടും ഒരു തിരുത്തലിനു വിപണി വിധേയമാകാം.

അതായത് 5444-5208 ലാവും താങ്ങ്. ഇതു നഷ്ടമാക്കുന്ന സാഹചര്യം ഉടലെടുത്താല്‍ 5087 വരെ തിരുത്തല്‍ തുടരാം. നിഫ്റ്റി അതിന്റെ 50 ദിവസത്തെ ശരാശരിയിലേക്ക് തിരിച്ചുവരവ് നടത്തി. അതേ സമയം 100, 200 ദിവസങ്ങളിലെ ശരാശരിയായ 5800 റേഞ്ചില്‍ പ്രതിരോധം നേരിടാം.

വിദേശ ഫണ്ടുകള്‍ രൂപയുടെ തിരിച്ചുവരവ് കണ്ട് കനത്ത നിക്ഷേപം നടത്തി. വ്യാഴാഴ്ച 1101 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയ അവര്‍ വെള്ളിയാഴ്ച നിക്ഷേപിച്ചത് 800 കോടി രൂപയാണ്. വിദേശ ഫണ്ടുകളുടെ ഈ വര്‍ഷത്തെ മൊത്തം നിക്ഷേപം 61,052 കോടി രൂപയാണ്.

അതേ സമയം സുചികയുടെ മികവ് കണ്ട് ഉയര്‍ന്ന ആഭ്യന്തര ഫണ്ടുകള്‍ ലാഭമെടുപ്പ് നടത്തി. വ്യാഴാഴ്ച 238 കോടി രൂപയുടെ വില്പന ആഭ്യന്തര ഫണ്ടുകള്‍ നടത്തി. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെ താത്പര്യം അടുത്ത വാരാന്ത്യം വരെ നിലനിര്‍ത്താം. യുഎസ് ഫെഡ് റിസര്‍വ് 20നാണ് യോഗം ചേരുക. അതുവരെ മറ്റു വിപണികളിലെ നിക്ഷേപ പ്രവണത ഫണ്ടുകള്‍ തുടരാം.

അമേരിക്കന്‍ വിപണിയില്‍ കാര്യമായ ഉണര്‍വ് കണ്ടില്ല. ഡൌ ജോണ്‍സ് സൂചികയ്ക്ക് 15,000 പോയിന്റിനു മുകളില്‍ ഇടം നേടാനായില്ല. യുഎസ്- സിറിയ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ഫണ്ടുകളെ വന്‍ ബാധ്യതകള്‍ ഒഴിവാക്കി. വാരാന്ത്യം ഡൌ 14,922 ലാണ്. സിബിഒഇ വോളാറ്റിലിറ്റി ഇന്‍ഡക്സ് 16ലാണ് നീങ്ങുന്നത്.

ന്യൂയോര്‍ക്ക് മെറ്റല്‍ എക്സ്ചേഞ്ചില്‍ സ്വര്‍ണം 1400-1359 ഡോളര്‍ റേഞ്ചില്‍ സഞ്ചരിച്ചു. ക്രൂഡ് ഓയില്‍ ബാരലിനു 107 ഡോളറിലാണ്.


സ്റ്റാ​ർ​ട്ട​പ്പു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് അ​​ധ്യാ​പ​ക​ർ​ക്ക് ര​ണ്ടു വ​ർ​ഷം അ​വ​ധി
ഒരു ദിവസം, മൂന്നു ലക്ഷം ബൈക്കുകൾ
1500 കോടി രൂപ വായ്പ തേടി എയർ ഇന്ത്യ
എം​ ഫോ​ണ്‍ 7എ​സ് ഇ​ന്നു വി​പ​ണി​യിൽ
പുതിയ മൊബൈൽ പ്രീ പെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ
മുഹൂർത്തവ്യാപാരത്തിൽ സൂചികകൾ ഇടിഞ്ഞു
ഐഫോൺ 8 വാങ്ങാൻ ആളില്ല
ജാ​തിക്ക​: വി​​ല​​യി​​ടി​​ക്ക​​ൽ നീ​​ക്ക​​ം ശ​​ക്തം
ജി​യോ പണി തുടങ്ങി
ഇ​ന്ത്യ-​ന്യൂ​സി​ലൻ​ഡ് ട്വ​ന്‍റി-20യിൽ ഫെ​ഡ​റ​ൽ ബാ​ങ്ക് ​പ​ങ്കാ​ളി
ചൈന: വളർച്ച അല്പം കുറഞ്ഞു
ഹോട്ടൽ ഭക്ഷണം: ജിഎസ്ടി 12 ശതമാനമായി കുറയും
ട്രംപിനും ബോയിംഗിനും മീതേ ബൊംബാർഡിയെ
എകെ-47ൽനിന്ന് ഇലക്‌ട്രിക് ബൈക്കിലേക്ക്
ഇത്തവണ കമ്പനികളുടെ വക സമ്മാനങ്ങളില്ല
സൈനികർക്കു സർക്കാരിന്‍റെ ദീപാവലി സമ്മാനം
നികുതിദായകർക്ക് ഇനി ഓൺലൈൻ സംശയനിവാരണം
ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ വി​ൽ​പ​ന​യ്ക്ക്!
മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സ് ദീ​​പാ​​വ​​ലി ഉ​​ത്സ​​വം , ആദ്യ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു
എ​യ​ർ​ടെ​ൽ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര രം​ഗ​ത്തേ​ക്ക്, 7777 രൂ​പ കൊ​ടു​ത്താ​ൽ ഐ​ഫോ​ണ്‍ 7 !
4 ജി ​ഫീ​ച്ച​ർ​ഫോ​ണു​മാ​യി മൈ​ക്രോ മാ​ക്സ്
ആ​മ​സോ​ണി​നെ മ​റി​ക​ട​ന്ന് ഫ്ലി​പ് കാ​ർ​ട്ട്
ഇ​ല​ക്‌ട്രിക് ബ​സു​മാ​യി ടാ​റ്റ
200 നോ​ട്ടു​ക​ൾ ഉടനെങ്ങും എ​ടി​എം കാണില്ല!
ഓ​ഹ​രി​ സൂ​ചി​ക​ക​ൾ റി​ക്കാ​ർ​ഡി​ൽ
മൊത്തവിലയിലെ കയറ്റം 2.6%
ഫെ​ഡ​റ​ൽ ബാ​ങ്കി​ന് 583 കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​നലാ​ഭം
സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി​ ഉയർന്നു
ജിയോ ഫോൺ പ്രീ ബുക്കിംഗ് ദീപാവലിക്കു ശേഷം
ആ നോട്ടുകളെണ്ണിയത് 66 മെഷീനുകൾ
ലെസ്‌ലി തിംഗ് വിസ്താര സിഇഒ
ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ നി​ക്ഷേ​പം 1000 കോ​ടി ക​വി​ഞ്ഞു
ബുക്ക് മൈ ഷോ‍‍യിൽ ഫ്ലിപ്കാർട്ട് നിക്ഷേപത്തിന്
പ്രതീക്ഷ നല്കി കുരുമുളകിനു മുന്നേറ്റം, റബർവിലയിൽ നിരാശ
ഇന്ത്യക്കാർക്കു പ്രിയം ഓസ്ട്രേലിയ
ദീപാവലി വെടിക്കെട്ടിൽ കുതിച്ച് സെൻസെക്സും നിഫ്റ്റിയും
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
വാ​ഹ​ന​ ഇ​ന്ധ​നം മെ​ഥ​നോ​ളാ​ക്കൂ: ഗ​ഡ്ക​രി
ചു​ങ്ക​ത്ത് ജ്വ​ല​്ലറി​യി​ൽ ദീ​പാ​വ​ലി സ്പെ​ഷ​ൽ ഓ​ഫ​ർ
ഇന്ത്യൻ നിരത്തുകളിൽ കുതിക്കാൻ കാർബെറി
ജി​യോ​യെ വെ​ല്ലാ​ൻ വോ​ഡാ​ഫോ​ണി​ന്‍റെ ദീ​പാ​വ​ലി സ​മ്മാ​നം
എ​ട്ടു വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളു​മാ​യി ക്യൂ​ട്ടി സോ​പ്പ്
ജി​എ​സ്ടി ആ​പ്പു​മാ​യി തെ​ലു​ങ്കാ​ന
ചൈ​ന​യി​ൽ ആ​പ്പി​ളി​നെ വി​ല​ക്കാ​ൻ ക്വാ​ൽ​കോം
കയറ്റുമതി കുതിച്ചു; വാ​​​ണി​​​ജ്യ​​​ക​​​മ്മി താ​​​ണു
ട്രേഡ് സീക്രട്ടിൽ മാറ്റം വരുത്താനൊരുങ്ങി കൊക്കകോളയും പെപ്സികോയും
ഓ​ഫ​റു​ക​ളും കി​ഴി​വു​ക​ളു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്
സാംസംഗ് ഇലക്‌ട്രോണിക്സ് സിഇഒ രാജിവച്ചു
വോഡഫോണുമായുള്ള ലയനം: ഐ​ഡി​യ​യ്ക്ക് ഓ​ഹ​രി​യു​ട​മ​കളുടെ അനുമതി
‌അ​ഞ്ച് അ​ഗ്രോ ബി​സി​ന​സ് ‌ക​ന്പ​നി​ക​ൾ ആ​രം​ഭി​ക്കും
LATEST NEWS
ബ്ര​സീ​ലി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​പാ​ഠി​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു
ദീലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമെന്ന് ഷാജോൺ
ദീ​ർ​ഘ​ദൂ​ര യാ​ത്രാ ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി റെ​യി​ൽ​വേ
കാ​ബൂ​ൾ ഇ​ര​ട്ട ചാ​വേ​ർ സ്ഫോ​ട​നം: കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 72 ആ​യി
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍: സൈ​ന നെ​ഹ്‌​വാ​ളും പു​റ​ത്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.