മുന്‍കൂര്‍ ആദായ നികുതി
ആദായനികുതി നിയമപ്രകാരം ഓരോവര്‍ഷത്തെയും വരുമാനം ആ വര്‍ഷം തന്നെ എസ്റിമേറ്റ് ചെയ്യണമെന്നും അതിനുള്ള നികുതി ഗഡുക്കളായി മുന്‍കൂര്‍ അടയ്ക്കണം. നികുതിദായകന്‍ കമ്പനി ആണെങ്കില്‍ നികുതി തുക നാലു ഗഡുക്കളായും അല്ലെങ്കില്‍ മൂന്നു ഗഡുക്കളായും വേണം അടയ്ക്കാന്‍. വകുപ്പ് 211ല്‍ ഈ ഗഡുക്കളെപ്പറ്റിയും അടയ്ക്കണ്ട തീയതികളും സൂചിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് നികുതിദായകന്‍ കമ്പനി ആണെങ്കില്‍ ഗഡുക്കളുടെ തീയതിയും തുകയും താഴെ പറയുന്നു.

ഓരോ ഇന്‍സ്റാള്‍മെന്റും തുക അടയ്ക്കുന്നതിന് മുമ്പായി ആദ്യം എസ്റിമേറ്റ് ചെയ്ത വരുമാനത്തില്‍ വ്യത്യാസം ഉണ്െടങ്കില്‍ ആദ്യം നിശ്ചയിച്ച തുക മാറ്റി, പുതുക്കിയ തുകയുടെ നികുതി എടുത്താണ്, ശതമാനം എടുക്കേണ്ടത്. കമ്പനി ഒഴികെയുള്ള എല്ലാ നികുതി ദായകര്‍ക്കും തിയതിയും ശതമാനവും താഴെപ്പറയുന്നു.

ആദായ നികുതി റിട്ടേണുകള്‍ (കമ്പനികള്‍, ഓഡിറ്റിന് വിധേയമായ സ്ഥാപനങ്ങളും / വ്യാപാരികളും അവയുടെ പങ്കുകാരും) സെപ്റ്റംബര്‍ 30 ന് മുമ്പ് ഫയല്‍ ചെയ്യണം. ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് നിജപ്പെടുത്തിയ തീയതി ജൂലൈ മാസം 31 അല്ലാത്ത എല്ലാ നികുതിദായകരും അവരുടെ റിട്ടേണുകള്‍ സെപ്റ്റംബര്‍ 30 ന് മുമ്പ് ഫയല്‍ ചെയ്യണം. കമ്പനികളോ, ഓഡിറ്റ് ആവശ്യമായ പ്രസ്ഥാനങ്ങളോ വ്യാപാരികളോ അവരുടെ പങ്കുകാരോ ആണ് ഈ തിയതിക്കകം റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടത്.

ഏതൊക്കെ റിട്ടേണ്‍ ഫോമുകള്‍ ആണ് ഉപയോഗിക്കേണ്ടത്

ഓരോ നികുതി ദായകന്റെയും സ്റാറ്റസ് അനുസരിച്ച് ഉപയോഗിക്കേണ്ട ഫോമുകള്‍ക്ക് മാറ്റം ഉണ്ട് അവ താഴെ പറയുന്നു.

ഐ.ടി.ആര്‍. 3

പാര്‍ട്ട്ണര്‍ഷിപ്പ് ഫേമിലെ പാര്‍ട്ട്ണര്‍മാര്‍ സ്വന്തം ആയി ബിസിനസ് ചെയ്യുന്നില്ലെങ്കില്‍ ഈ ഫോമിലാണ് നികുതിയുടെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. ഇത് വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബത്തിനും ബാധകമാണ്. ഇവര്‍ പങ്കുകാരായുള്ള സ്ഥാപനം നിര്‍ബന്ധിത ഓഡിറ്റിന് വിധേയമായതുകൊണ്ടാണ് ഇവര്‍ക്കു സെപ്റ്റംബര്‍ 30 വരെ സമയം ലഭിച്ചത്. അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ ആണ് നികുതിബാധകമായ വരുമാനം എങ്കില്‍ ഇവര്‍ ഇലക്ട്രോണിക് ആയി റിട്ടേണ്‍ ആയി ഫയല്‍ ചെയ്യണം. ഫേമിന് വേണ്ടി ഒപ്പിടുന്ന പാര്‍ട്ട്ണര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്ളതുകൊണ്ട് അതുപയോഗിച്ച് അദ്ദേഹത്തിന്റെ റിട്ടേണ്‍ ഫയല്‍ ചെയ്യാം. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലാത്ത പാര്‍ട്ണര്‍മാര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഐടിആര്‍ വി., സിപിസി, പോസ്റ് ബോക്സ് 1, ഇലക്ട്രോണിക് സിറ്റി പി.ഒ., ബാഗ്ളൂര്‍ - 560 100 എന്ന വിലാസത്തില്‍ അയച്ചുകൊടുക്കണം.

ഐടിആര്‍ 4

സ്വന്തമായി ബിസിനസ് ചെയ്യുന്ന വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബത്തിനുമാണ് ഇ ഫോം ഉപയോഗിക്കാവുന്നത്. നിര്‍ബന്ധിത ഓഡിറ്റുള്ളതിനാല്‍ പ്രൊപ്രൈറ്റര്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് വേണം റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍.

ഐടിആര്‍ 5

പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍, വ്യക്തികളുടെ കൂട്ടായ്മ, ലിമിറ്റഡ് ലയബലിറ്റി പാര്‍ട്ട്ണര്‍ഷിപ്പുകള്‍, കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, ലോക്കല്‍ അതോറിറ്റികള്‍ എന്നിവയാണ് ആദായ നികുതി റിട്ടേണുകള്‍ ഈ ഫോമില്‍ സമര്‍പ്പിക്കേണ്ടത്.

ഐടിആര്‍ 6

ചാരിറ്റബിള്‍ കമ്പനി ഒഴികെയുള്ള എല്ലാ കമ്പനികളും ഉപയോഗിക്കേണ്ട ഫോമാണ് ഇത്. കമ്പനിയുടെ റിട്ടേണില്‍ മാനേജിംഗ് ഡയറക്ടര്‍, ഡയറക്ടര്‍മാര്‍, സെക്രട്ടറി, സി.എഫ്.ഒ./സി.ഇ.ഒ. എന്നിവരുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. കൂടാതെ വകുപ്പ് 115 ജെ.ബി. അനുസരിച്ച് കമ്പനിയുടെ ബുക്ക് പ്രോഫിറ്റ് കണക്കാക്കി, അതിന്റെ 18.5% മാറ്റ് ആയി കണ്ട് സാധാരണ നിയമമനുസരിച്ച് കണക്കാക്കിയ ആദായ നികുതി മാറ്റിനേക്കാള്‍ കുറവാണെങ്കില്‍ വ്യത്യാസം വരുന്ന തുക മാറ്റ് എന്ന പേരില്‍ അടയ്ക്കേണ്ടതാണ്. മാറ്റ് ആയി അടച്ച തുക അടുത്തവര്‍ഷത്തേക്ക് ക്യാരി ഓവര്‍ ചെയ്യുവാനും ആ വര്‍ഷത്തെ നികുതിയില്‍ നിന്നും കുറവു ചെയ്യുവാനും സാധിക്കും. പക്ഷെ അടുത്ത വര്‍ഷവും മാറ്റ് അടയ്ക്കേണ്ടതായി വന്നാല്‍ അതിനടുത്ത വര്‍ഷത്തേക്ക് ക്യാരി ഓവര്‍ ചെയ്യുവാനേ വഴിയുള്ളൂ. പക്ഷേ അഞ്ചു വര്‍ഷം മാത്രമെ ഇത് ക്യാരിഓവര്‍ ചെയ്ത് കൊണ്ടു പോകുവാന്‍ സാധിക്കുകയുള്ളൂ.


ഐടിആര്‍ 7

ചാരിറ്റബിള്‍ കമ്പനി ഉള്‍പ്പടെ എല്ലാ ചാരിറ്റബിള്‍ / മതപരമായ സ്ഥാപനങ്ങളും ഇ ഫോമില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇത് പേപ്പര്‍ ഫോമില്‍, ആവശ്യമായ റിപ്പോര്‍ട്ടുകളും ബാലന്‍സ് ഷീറ്റ്, വരവ് ചെലവ് കണക്കുകള്‍ എന്നിവ ഉള്‍പ്പടെയാണ് ഫയല്‍ ചെയ്യേണ്ടത്. 2012 - 13 സാമ്പത്തിക വര്‍ഷം മുതല്‍ ഇത് ഇലക്ട്രോണിക് ആയും ഫയല്‍ ചെയ്യാം.റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് പൊതുവായി അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍

1) നികുതി കണക്കാക്കി മുന്‍കൂര്‍ അടച്ച് നികുതിയും സ്രോതസ്സില്‍ പിടിക്കപ്പെട്ടിട്ടുള്ള നികുതിയും കുറച്ചതിനുശേഷം നികുതി അടയ്ക്കേണ്ടതായി ഉണ്െടങ്കില്‍ അവ അടച്ച് ചെല്ലാന്‍ നമ്പറും ബി.എസ്.ആര്‍. കോഡും തിയതിയും റിട്ടേണില്‍ ചേര്‍ക്കണം.

2) റീ ഫണ്ടാണ് ഉള്ളതെങ്കില്‍ ബാങ്കിലെ അക്കൌണ്ട് നമ്പറും ഐ.എഫ്.എസ്.സി. കോഡും എം.ഐ.സി.ആര്‍. കോഡും റിട്ടേണില്‍ കാണിച്ചിരിക്കണം.

3) മുന്‍കൂര്‍ നികുതി കുറഞ്ഞു പോവുകയോ അടക്കുന്ന തീയതിയില്‍ താമസം ഉണ്ടാകുകയോ ചെയ്താല്‍ 234 ബി,സി, എന്നീ വകുപ്പുകള്‍ക്ക നുസരിച്ചുള്ള പലിശ കൂടി നികുതി കണക്കാക്കുമ്പോള്‍ കൂട്ടണം.

4) അഞ്ചു ലക്ഷത്തിന് മുകളില്‍ ആദായം ഉള്ള എല്ലാ റിട്ടേണുകളും ഇലക്ട്രോണിക് ആയി വേണം ഫയല്‍ ചെയ്യേണ്ടത്. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലാത്ത പക്ഷം ഐടിആര്‍ വി., സിപിസി, ബാംഗ്ളൂരിലേക്ക് അയച്ചുകൊടുക്കുകയും വേണം.

5) ഫേമിലെ ഒരു പാര്‍ട്ട്ണര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധം ആണ്. അദ്ദേഹത്തിന്റെ സ്വന്തം റിട്ടേണിലും ഇതുപയോഗിക്കാം.

6) ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നവരുടെ ഐടിആര്‍ സിപിസിയിലേക്ക് അയച്ചു കൊടുക്കരുത്.

7) സഹജ് ഫോം (ഫോം 1 എ) സുഗം (ഫോം 4 എസ്) ഒഴികെയുള്ള എല്ലാ റിട്ടേണുകളിലും വിദേശ ബന്ധങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചിട്ടുണ്ട്. പ്രധാനമായും മൂന്നു ഷെഡ്യൂളുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷെഡ്യൂള്‍ എഫ്എസ്ഐയില്‍ വിദേശത്തു ലഭിച്ച വരുമാനം. ആ രാജ്യവുമായുള്ള ടാക്സ് ട്രീറ്റി, ടാക്സ് ട്രീറ്റി ഇല്ല എങ്കില്‍ അത് എന്നീ വിവരങ്ങള്‍ ആണ് ചോദിച്ചിരിക്കുന്നത്. ഷെഡ്യൂള്‍ ടിആര്‍ ല്‍ ആ രാജ്യത്ത് അടച്ച നികുതിയുടെ വിശദീകരണം, നികുതിക്ക് ലഭിക്കേണ്ട കിഴിവുകള്‍ എന്നിവയും ഷെഡ്യൂള്‍ എഫ്.എ,യില്‍ വിദേശ രാജ്യത്തുള്ള ബാങ്ക് ബാലന്‍സ് ഉള്‍പ്പടെയുള്ള വിവിധ സ്വത്തുക്കള്‍ എന്നിവയെപ്പറ്റിയും ചോദിച്ചിട്ടുണ്ട്. കൂടാതെ മുകളില്‍ ഉള്‍പ്പെടുത്താത്തതും ഓപ്പറേറ്റിംഗ് അധികാരം ഉള്ള എല്ലാ ബാങ്ക് അക്കൌണ്ടുകളുടെ വിവരങ്ങളും റിട്ടേണില്‍ വ്യക്തമാക്കണം.

8) നഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങളുടെ റിട്ടേണുകള്‍ നിയുക്ത തിയതിക്കകം ഫയല്‍ ചെയ്തില്ലെങ്കില്‍ നഷ്ടം ക്യാരി ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല.