എക്സ്പ്രസ് മണിയുടെ സേവനങ്ങള്‍ കെഎസ്എഫ്ഇ ശാഖകളിലും
Wednesday, April 24, 2013 10:14 PM IST
കൊച്ചി: പ്രമുഖ മണി ട്രാന്‍സ്ഫര്‍ സേവന ബ്രാന്‍ഡായ എക്സ്പ്രസ് മണിയുടെ റെമിറ്റന്‍സ് സേവനങ്ങള്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരളാ സ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ (കെഎസ്എഫ്ഇ) ശാഖകളിലും ലഭ്യമാവുന്നു.

എറണാകുളം, കണ്ണൂര്‍, കോട്ടയം, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം തുടങ്ങിയ ജില്ലകളിലായി കെഎസ്എഫ്ഇയ്ക്ക് നിലവിലുള്ള 441 ശാഖകളിലും പ്രമുഖ റെമിറ്റന്‍സ് പോക്കറ്റുകളായ ഈ സ്ഥലങ്ങളില്‍ കെഎസ്എഫ്ഇക്കുള്ള 21 സായാഹ്ന ശാഖകളിലും ഈ സേവനം ലഭ്യമാകും. ഇതോടെ തങ്ങളുടെ കേരളത്തിലെ ഏജന്റ് ലൊക്കേഷനുകളുടെ എണ്ണം 7800-നടുത്തായതായി കമ്പനി വൃത്തങ്ങള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിദേശത്തുനിന്ന് ഏറ്റവുമധികം പണം റെമിറ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ സേവന വിപുലീകരണത്തിന് തങ്ങള്‍ ഏറെ പ്രാധാന്യമാണ് നല്‍കുന്നതെന്ന് എക്സ്പ്രസ് മണിയുടെ സൌത്ത് ഏഷ്യ ബിസിനസ് ഡെവലപ്മെന്റ് വിപി അര്‍വിന്ദ് മൈലര്‍ പറഞ്ഞു.


കാഷ് ടു കാഷ്, കാഷ് ടു കാര്‍ഡ്, കാഷ് ടു ബാങ്ക് അക്കൌണ്ട്, കാഷ് ടു മൊബൈല്‍, ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ തുടങ്ങിയ വിവിധ സേവനങ്ങളാണ് മണി ട്രാന്‍സ്ഫര്‍ രംഗത്ത് എക്സ്പ്രസ് മണി കാഴ്ചവയ്ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.