ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ അറ്റാദായത്തില്‍ 38 ശതമാനം വര്‍ധന
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ അറ്റാദായം 38 ശതമാനം വര്‍ധിച്ച് 307.40 കോടി രൂപയായി. പ്രവര്‍ത്തന ലാഭത്തില്‍ 43 ശതമാനം വര്‍ധനയാണ് ഇക്കാലയളവിലുണ്ടായത്.

2013 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ 1061.18 കോടി രൂപയുടെ അറ്റാദായവും ബാങ്ക് കൈവരിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം വര്‍ധനയാണിത്. ബാങ്ക് ശാഖകളുടെ എണ്ണം 500-ഉം എടിഎമ്മുകളുടെ എണ്ണം 882-ഉം ആയി ഉയര്‍ന്നു.