വാഴക്കുളം പൈനാപ്പിള്‍ ലോകവിപണിയില്‍ കൂടുതല്‍ ഇടംകണ്െടത്തണം: മന്ത്രി മാണി
വാഴക്കുളം പൈനാപ്പിള്‍ ലോകവിപണിയില്‍ കൂടുതല്‍ ഇടംകണ്െടത്തണം: മന്ത്രി മാണി
Sunday, April 21, 2013 10:54 PM IST
വാഴക്കുളം: ഭൂസൂചികാപദവി ലഭിച്ച വാഴക്കുളം പൈനാപ്പിള്‍ ലോകവിപണിയില്‍ കൂടുതലായി ഇടംകണ്െടത്തേണ്ടതുണ്െടന്ന് മന്ത്രി കെ.എം. മാണി. ദീര്‍ഘകാല കൃഷികള്‍ക്കൊപ്പം ഇടവിളയായി ചെയ്ത് കര്‍ഷകര്‍ക്ക് അധിക വരുമാനമുണ്ടാക്കാവുന്ന പൈനാപ്പിള്‍ മേഖലയ്ക്കായി രൂപീകരിച്ച പൈനാപ്പിള്‍ മിഷന്‍ പ്രവര്‍ത്തനം പ്രാരംഭഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

വാഴക്കുളം പൈനാപ്പിള്‍ ഗ്രോവേഴ്സ് ആന്‍ഡ് പ്രൊസസേഴ്സ് കമ്പനി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അഗ്രോപാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു. വിപണി വിലയിലെ അടിക്കടിയുള്ള ഏറ്റക്കുറച്ചിലുകളാണ് പൈനാപ്പിള്‍ കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് മന്ത്രി പറഞ്ഞു. നല്ലവില ലഭിക്കുംവരെ പൈനാപ്പിള്‍ ശീതീകരിച്ച് സൂക്ഷിക്കാന്‍ സംവിധാനമൊരുക്കുക മാത്രമാണ് പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.


കമ്പനിയുടെ വെബ്സൈറ്റ് ഉദ്ഘാടനം മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ് നിര്‍വഹിച്ചു. ജൈവവള വിതരണം മുന്‍ എംഎല്‍എ ബാബു പോള്‍, കീടനാശിനി ലൈസന്‍സ് വിതരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ എന്നിവര്‍ നിര്‍വഹിച്ചു.

നൈസി ഡൊമിനിക്, ജോയി മാളിയേക്കല്‍, പി.എ.എം. ഇബ്രാഹിം, ലൈല മുസ്തഫ, ജോര്‍ജ് ഫ്രാന്‍സിസ്, മറിയാമ്മ ഐപ്പ്, ടോമി തന്നിട്ടമാക്കല്‍, ഇ.കെ. സുരേഷ്, വി.എം. സൈനുദീന്‍, എന്‍.ജെ. ജോര്‍ജ്, വി.കെ. സജിമോന്‍, ഡോ. കെ.പി. കുര്യാക്കോസ്, യൂസഫ് മുണ്ടാടന്‍, തോമസ് വര്‍ഗീസ്, ജോയി മാത്യു, എം.ജെ. ജോസ്, ബേബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.